പീരുമേട്ടിൽ കാട്ടാന ശല്യം പതിവാകുന്നു; കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍

ഇടുക്കി പീരുമേട്ടിൽ കാട്ടാന ശല്യം പതിവാകുന്നു. വന്യമൃഗ ശല്യം രൂക്ഷമായതോടെ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കർഷകർ.  എന്നാൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ വിശദീകരണം 

പീരുമേട് പാഞ്ചലിമേട്ടിലും മുറിഞ്ഞ പുഴയിലുമാണ് സ്ഥിരമായി കാട്ടാനകളെത്തുന്നത്. ജനാവാസ മേഖലയിൽ തമ്പടിക്കുന്ന ആനകൾ തെങ്ങ്, പ്ലാവ്, ഏലാം തുടങ്ങി വ്യാപക കൃഷി നാശമുണ്ടാക്കിയേ കാട് കയറി

കൃഷി നാശം പതിവായതോടെ വലിയ തുക മുടക്കി സ്വന്തം നിലയിൽ ഫെൻസിങ് സ്ഥാപിക്കേണ്ട ഗതികേടിലാണ് കർഷകർ. ഗതാഗത സൗകര്യം കുറവുള്ള മേഖലയിൽ വിദ്യാർഥികളടക്കം ആശ്രയിക്കുന്ന റോഡിലും കാട്ടാന നിലയുറപ്പിക്കുന്നത് പതിവാണ്. ഒരു വർഷമായി കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം