പ്രവാസികളായ 18 ഗായകരുടെ നേതൃത്വത്തില്‍ സോപാന സംഗീത യാത്ര; തൃശൂരില്‍ വരവേല്‍പ്പ്

sopana-sangeetham-thrissur
SHARE

സോപാന സംഗീത യാത്രയ്ക്ക് തൃശുരിൽ വരവേൽപ്. സംസ്ഥാനത്തെ പത്തു പ്രമുഖ ക്ഷേത്രങ്ങളിലാണ് സോപാന സംഗീതം അവതരിപ്പിക്കുന്നത്. 

നാല് ദിവസത്തിനിടെ കേരളത്തിലെ പത്തു പ്രമുഖ ക്ഷേത്രങ്ങളിൽ സോപാനസംഗീതം അവതരിക്കാാനുള്ള യാത്രയാണിത്.  'സോപാനസംഗീത പരിക്രമം' എന്നാണ് പേരിട്ടത്. വാദ്യകലാ പരിശീലനകേന്ദ്രമായ ബഹ്റിൻ സോപാനം വാദ്യകലാ സംഘമാണു സംഘാടകർ. കുട്ടികളും സ്ത്രീകളുമുൾപ്പെടെ പ്രവാസികളായ 18 ഗായകർ സംഘത്തിൽ. പാറമേക്കാവ് , തിരുവമ്പാടി ക്ഷേത്രങ്ങളിൽ സംഗീതാർച്ചന നടത്തി.  ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്തിലും സംഘം സംഗീതാർച്ചന അവതരിപ്പിച്ചു. 

മെയ് 8 ന് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നാണ് യാത്ര ആരംഭിച്ചത്. നാളെ വൈകിട്ട് ആറിനു തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ സമാപിക്കും.

Sopana Sangeethayatra got grant welcome in Thrissur

MORE IN CENTRAL
SHOW MORE