TAGS

ടാറിങ് ഇളകിമാറി അപകടക്കെണിയായി കൊച്ചി തേവര–കുണ്ടന്നൂര്‍ പാലം. ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ പതിവ്. പാലത്തിനിരുവശമുള്ള നടപ്പാത പൊട്ടിപ്പൊളിഞ്ഞതോടെ കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി. ഒന്നേമുക്കല്‍ കീലോമീറ്റര്‍ നീളമുള്ള തേവര–കുണ്ടന്നൂര്‍ പാലത്തിലൂടെയുള്ള യാത്രയില്‍ അപകടം പതിയിരിപ്പുണ്ട്. റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ട് അപകടക്കെണിയായി. 

പേരിന് റീ ടാറിങ് നടത്തിയത് അപകടങ്ങള്‍ ഇരട്ടിയുമാക്കി.  ഇരുചക്രവാഹനക്കാര്‍ക്കാണ് കൂടുതല്‍ ദുരിതം.  പലതവണ പരാതിപ്പെട്ടിട്ടും കുഴികളടയ്ക്കാന്‍ അധികൃതര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. മഴയെത്തും മുന്‍പേ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ വലിയ അപകടങ്ങള്‍ ഉണ്ടാകുമെന്ന ഭീതിയിലാണ് യാത്രക്കാര്‍. 

kochi thevara kundannur bridge tarring issue