നൂറുകണക്കിനുപേരുടെ ജീവന്‍ കയ്യില്‍ പിടിച്ചുള്ള മണിക്കൂറുകള്‍ നീണ്ട വാഹനമോടിക്കലിനൊടുവില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് ഒരു വിശ്രമം വേണ്ടെ? അതിനുള്ള സൗകര്യം ഡിപ്പോകളിലുണ്ടോ? ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നുള്ള കാഴ്‌ചകള്‍ ഒന്ന് കണ്ണുതുറന്നുകാണാം.
പതിനാറും ഇരുപതും മണിക്കൂര്‍ വരെ വളയം പിടിച്ച് തളര്‍ന്നെത്തിയവരും ഡിപ്പോയിലെ മുറിയിലെ നിലത്താണ് കിടക്കുന്നത്. സുരക്ഷ പേരിന് പോലുമില്ല. രാത്രിയായാല്‍ കൊതുകെത്തും, പൊള്ളുന്ന ചൂടില്‍ വിശ്രമമില്ലാത്ത പങ്കകളും പരിഹാരം തേടിയലയുന്ന ജീവനക്കാരുടെ പരാതികളും പരതുന്നത് വേഗത തന്നെ. ഭിത്തികള്‍ പൊട്ടിപ്പൊളിഞ്ഞതല്ല, പുത്തന്‍ ഡിസൈനാണെന്ന് കാണുന്നവര്‍ സ്വയമങ്ങ് കരുതിക്കോണം. ശുചിമുറികളുടെ അവസ്ഥയും ദയനീയമാണ്.
കെട്ടിടത്തിന്‍റെ മൊത്തത്തിലുള്ള അവസ്ഥയും മറ്റൊന്നല്ല. ജോലിസമയം കൂടുന്നത് ഡ്രൈവര്‍മാരുടെ എണ്ണം കുറഞ്ഞിട്ടാണെന്നാണ് അധികാരികളുടെ ന്യായം. ഇനി ഒന്നുകൂടി കാണണം, ഉദ്ഘാടനം കാത്തുകിടക്കുന്ന ആധുനിക രീതിയില്‍ ലക്ഷങ്ങള്‍ മുടക്കിപ്പണിത പുത്തന്‍ പുതിയ കെട്ടിടം. ഒരു മണിക്കൂര്‍ കണ്ണടക്കാനുള്ള സൗകര്യമെങ്കിലും ഡിപ്പോയിലുണ്ടോയെന്ന് അധികാരികള്‍ ആത്മപരിശോധന നടത്തണം. അത് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ മനസ്സിനും ആരോഗ്യത്തിനും മാത്രമല്ല, ആനവണ്ടിയിലെ സുരക്ഷിതത്വം വിശ്വസിക്കുന്ന യാത്രക്കാര്‍ക്കും അവരെ കാത്തിരിക്കുന്ന ഉറ്റവര്‍ക്കും കൂടിയാണ്.
No facility in driver's resting cabin at KSRTC Chengannur depot