ആലപ്പുഴ അരൂർ മണ്ഡലത്തിലെ തീരദേശ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. ഇതോടെ പരസ്യ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. സിപിഎം നേതൃത്വത്തിൽ നാട്ടുകാർ ചേർത്തല ജല അതോറിറ്റി ഓഫീസ് ഉപരോധിച്ചു.
അരൂർ മണ്ഡലത്തിലെ തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിലെ തീരദേശ മേഖലകളിലാണ് കുടിവെള്ളമില്ലാതെ
പ്രദേശവാസികൾ നെട്ടോട്ടമോടുന്നത്. പട്ടണക്കാട്, കടക്കരപ്പള്ളി പഞ്ചായത്തുകളിലെ തീരദേശത്തുംശുദ്ധജലക്ഷാമം രൂക്ഷമാണ്. പരാതി പറഞ്ഞു മടുത്തിടും നടപടിയുണ്ടാകാത്തതിനാൽ പ്രതിഷേധിച്ച് പ്രദേശവാസികൾ
സിപിഎം നേതൃത്വത്തിൽ ചേർത്തലയിലെ ജല അതോറിറ്റി ഓഫീസ് ഉപരോധിച്ചു. തുടർന്ന് എഎംആരിഫ് എംപി.യും,ദലീമാ ജോജോ MLA യും സ്ഥലത്തെത്തി. അസി.എക്സി. എഞ്ചിനീയറുമായി ചർച്ച നടത്തിതാൽക്കാലികമായി വാഹനങ്ങളിൽ വെള്ളമെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടു പഞ്ചായത്തുകളിലും ജലസംഭരണികൾ നിർമിച്ചാലെ ശുദ്ധജലക്ഷാമം ശാശ്വതമായി പരിഹരിക്കാനാവൂ.