വാഴയിലയിൽ സദ്യ കഴിച്ചിട്ടുണ്ടാകാം.. വാഴപ്പിണ്ടിയും വാഴച്ചുണ്ടും വാഴയിലയും കൊണ്ട് തോരൻ വരെ വച്ചിട്ടുണ്ടാകും.. എന്നാൽ വാഴയിലയുടെ ജ്യൂസ് കുടിച്ചിട്ടുണ്ടോ.. ഇല്ലെങ്കിൽ അഷ്ടമി നടക്കുന്ന വൈക്കത്തേക്ക് എത്തിയാൽ മതി..  തരംഗമാകുന്ന വാഴയിലെ ജ്യൂസ് കുടിക്കാം 

വൈക്കത്തഷ്ടമി ആഘോഷങ്ങൾക്കിടെയാണ് സന്ദർശകർക്കിടയിൽ ഒരു സംഘം ചെറുപ്പക്കാരുടെ വാഴയില ജ്യൂസ് ട്രെൻഡിങ് ആവുന്നത്….വൈക്കത്തഷ്ടമിയോടനുബന്ധിച്ച് ക്ഷേത്ര തെക്കെ തിരുമുറ്റത്തായിരുന്നു വാഴയില ജ്യൂസ് വിതരണം. വാഴയില തന്നെയാണ് പ്രധാന ചേരുവ.. രുചിക്കായി പുതിനയില, ഇഞ്ചി, നാരങ്ങ..  മധുരത്തിന് ശർക്കര. പ്രകൃതിദത്തമായ ചെടികൾ ഭക്ഷ്യയോഗ്യമാക്കുന്നതിലൂടെ ആരോഗ്യസംരക്ഷണം എന്നതാണ് സന്ദേശം 

എത്നോ മെഡിസിനിൽ ഇന്ത്യയിൽ ആദ്യമായി phd നേടിയ സജീവ്കുമാറിന്റെ അന്നം ഔഷധംഎന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായായിരുന്നു വാഴയില ജ്യൂസ് വിതരണം നടന്നത്. 

Banana leaf juice goes trending in Vaikashtami