നിർമാണം തുടങ്ങി നാല് വർഷം പിന്നിട്ടിട്ടും പണി പൂർത്തിയാകാതെ അടിമാലി പഴംപള്ളിച്ചാൽ  ഇരുന്നുറേക്കർ റോഡ്. 16 കിലോമീറ്റർ റോഡിൽ 10 കിലോമീറ്ററിന്റെ നിർമാണം  മാത്രമാണ് ഇതുവരെ പൂർത്തിയായത്. സിപിഎം നേതാക്കളുടെ ഇടപെടലാണ്  നിർമാണം വൈകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

പൊട്ടിപ്പൊളിഞ്ഞ്  കാൽനട യാത്ര പോലും ദുസഹമായതോടെയാണ് 2019 ൽ പഴംപള്ളിച്ചാൽ ഇരുന്നുറേക്കർ  റോഡ് പുതുക്കി പണിയൻ തീരുമാനിച്ചത്. 10 കോടി രൂപ നിർമാണത്തിനായി വകയിരുത്തി. എന്നാൽ നിർമാണം പൂർത്തിയാകും മുന്നേ കരാറുകാരൻ പണി നിർത്തി. സിപിഎം നേതാക്കളുടെ ഇടപെടലാണ് പണി പൂർത്തിയാകാതിരിക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. 1500 ഓളം കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ മഴ പെയ്താൽ റോഡ് ചെളിക്കുളമാകും. ഗതാഗതം ബുദ്ധിമുട്ടിലായതോടെ പ്രദേശത്തെക്ക് സ്കൂൾ ബസുകളും എത്താറില്ല. പല തവണ പരാതി നൽകിയിട്ടും റോഡിന്റെ അവസ്ഥക്ക് യാതൊരു മാറ്റവുമില്ല. എത്രയും പെട്ടന്ന് സർക്കാർ ഇടപെട്ട് അവസ്ഥക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.