TAGS

പാലക്കാട് കുമരംപുത്തൂര്‍ പഞ്ചായത്തില്‍ പ്രധാന തസ്തികകളില്‍ ഉദ്യോഗസ്ഥരില്ലെന്ന് ആക്ഷേപം. അടിയന്തര സ്വഭാവമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണത്തിന് ഉള്‍പ്പെടെ കാലതാമസം തുടരുകയാണ്. ഒരാഴ്ചയ്ക്കകം പരിഹാരമായില്ലെങ്കില്‍ പഞ്ചായത്ത് പൂട്ടിയിടുമെന്ന് ഭരണസമിതിയുടെ മുന്നറിയിപ്പ്. 

അസിസ്റ്റന്റ് സെക്രട്ടറി, ഹെഡ് ക്ലര്‍ക്ക് എന്നിവരുടെ സീറ്റില്‍ നാല് മാസമായി ആളില്ല. കുടുംബശ്രീ, തൊഴിലുറപ്പ്, പട്ടികജാതി-പട്ടികവര്‍ഗ വികസന പദ്ധതികളുടെയും നിര്‍വഹണ ഉദ്യോസ്ഥന്‍ അസിസ്റ്റന്റ് സെക്രട്ടറിയാണ്. വിവാഹം, ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍, വീടുകള്‍ക്കുള്ള പെര്‍മിറ്റ് അനുവദിക്കല്‍ തുടങ്ങിയ സേവനങ്ങളിലെല്ലാം സൂക്ഷ്മ പരിശോധന നടത്തി നിര്‍വഹിക്കേണ്ടത് ഹെഡ് ക്ലര്‍ക്കാണ്. മാസങ്ങളായി ജനങ്ങള്‍ക്ക് സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഭരണസമിതി.

സ്ഥലം മാറി പോയവര്‍ക്ക് പകരമുള്ള നിയമനമാണ് വൈകുന്നത്. നിലവില്‍ സമീപ പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറിമാര്‍ക്കാണ് ചുമതല നല്‍കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് രണ്ട് പഞ്ചായത്തുകളിലെ ചുമതല നല്‍കുന്നത് കൂടുതല്‍ പ്രതിസന്ധിക്ക് കാരണമാവും. മികച്ച പ്രകടനം നടത്തുന്ന പഞ്ചായത്തിനെ പിന്നോട്ടടിക്കാനുള്ള ശ്രമമെന്നാണ് ആക്ഷേപം. 

No sufficient officers in Kumarampothoor panchayat