ബൈക്ക് നിയന്ത്രണം വിട്ട് അപകടം; യുവാവിന് ദാരുണാന്ത്യം

കുതിരാൻ തുരങ്കത്തിനുള്ളിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചിറ്റിലഞ്ചേരി സ്വദേശി വിനു  ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു.  തൃശൂർ കുതിരാൻ തുരങ്കത്തിനുള്ളിൽ രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന പതിനേഴുകാരന്‍ മിഥുനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുവന്നമണ്ണിൽ പഞ്ചർകടയിലെ ജീവനക്കാരാണ് രണ്ടുപേരും.

പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് തുരങ്കത്തിനുള്ളിലെ രണ്ടാമത്തെ എമർജൻസി എക്സിറ്റിലെ തൂണിൽ ഇടിച്ചാണ് അപകട ഉണ്ടായത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. പീച്ചി പോലീസും ഹൈവേ റിക്കവറി വിങ്ങും സ്ഥലത്ത് എത്തി  തുടർ നടപടികൾ സ്വീകരിച്ചു.

A young man met a accident in a bike accident

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.