ആലപ്പുഴ തൃക്കുന്നപ്പുഴ പാലം പൊളിക്കുന്നതിന് മുന്നോടിയായി ആരംഭിച്ച ജങ്കാർ സർവീസ് ജനങ്ങളെ വലയ്ക്കുന്നു. ഒരു മണിക്കൂറിലധികം കാത്തുനിന്നാണ് യാത്രക്കാർ മറുകര എത്തുന്നത്. ഇരുചക്ര വാഹനങ്ങളെങ്കിലും കടന്നു പോകുന്ന തരത്തിൽ താൽക്കാലിക പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ട്രയൽറൺ എന്ന നിലയിലാണ് പാലത്തിലേക്കുള്ള റോഡിന്റെ ഇരുവശവും അടച്ച് ജങ്കാർ ആരംഭിച്ചത്. ഒരു മണിക്കൂറിൽ കൂടുതൽ കാത്തു നിന്നാണ് യാത്രക്കാർ മറുകര കടക്കുന്നത്. താൽകാലിക പാലം നിമ്മിച്ച് ഇരുചക്ര വാഹനങ്ങളെങ്കിലും കടത്തി വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. താൽക്കാലിക പാലം നിർമ്മിക്കാതെ നിലവിലെ പാലം പൊളിക്കാൻ അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാർ.
രഗുലേറ്ററിന്‍റെ നിർമാണം ഇഴഞ്ഞുനീങ്ങുന്നതാണ് ജനങ്ങളുടെ ആശങ്കയ്ക്ക് കാരണം. തൃക്കുന്നപ്പുഴ റഗുലേറ്ററിന്‍റ നവീകരണം ഏഴ് വർഷം മുമ്പാണ് ആരംഭിച്ചത്. പ്രഖ്യാപനം അനുസരിച്ച് വർഷങ്ങൾക്ക് മുമ്പുതന്നെ പൂർത്തിയാക്കേണ്ടതാണ്. ഒച്ചിഴയുന്ന വേഗത്തിലാണ് ജോലികൾ . ഇതിനിടെയാണ് തൃക്കുന്നപ്പുഴ പാലം പൊളിക്കാനുള്ള തീരുമാനം വന്നത്. ജനപ്രതിനിധികൾ പ്രതിഷേധവുമായി ആദ്യഘട്ടത്തിൽ രംഗത്തുവന്നെങ്കിലും കരാർ കമ്പനിയുമായി നടന്ന ചർച്ചയ്ക്ക് ശേഷം മൗനത്തിലായെന്ന് നാട്ടുകാർ ആരോപിക്കുന്നു.പാലം പൊളിക്കുന്നതോടെ തീരദേശവാസികളുടെ യാത്ര ദുരിതപൂർണമാകും.. താൽക്കാലിക പാലം നിർമിക്കാതെ തൃക്കുന്നപ്പുഴ പാലം പൊളിക്കുന്നതിൽ പ്രതിഷേധിച്ച് നാളെ ജനകീയ കൂട്ടായ്മ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും. സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണ് പഞ്ചായത്ത് ഭരണ സമിതിയുടെ ആരോപണം. പാലം നിർമാണവുമായി പഞ്ചായത്തിന് ബന്ധ മില്ലെന്നും പഞ്ചായത്ത് അധിക്യതർ വ്യക്തമാക്കി
The locals demanded that the bridge be built