ദുരിതം വിതച്ച പ്രളയകാലം; ഓര്‍മകളുടെ തീരത്ത് ചെറുതോണി

പ്രളയകാലത്ത് കലിതുള്ളി ഒഴുകിയ ചെറുതോണിപ്പുഴയും തകര്‍ന്നുപോയ പുഴയുടെ തീരത്തെ ജീവിതങ്ങളും മലയാളി മറക്കാനിടയില്ല.. എന്നാല്‍ ഇന്നത്തെ ചെറുതോണി പേടിപ്പിക്കുന്ന പഴയ ഓര്‍മകളുടെ തീരത്താണ്. സംഹാര താണ്ഡവമാടി ഒഴുകിയ പുഴ മെലിഞ്ഞു... ഒഴുകിവന്ന ഉരുളന്‍ കല്ലുകള്‍ അവശേഷിപ്പായി അവിടെ തന്നെ കിടന്നു.. ഓര്‍മ്മകളും അതുപോലെ...മുഖഛായ മാറ്റി പുതിയ പാലം വന്നു... പാലം ഉദ്ഘാടനം കാത്തുകിടക്കുന്നു.. അപ്പോഴും കുലുക്കമില്ലാതെ ഒരാളിവിടെത്തന്നെയുണ്ട്... പുഴയെ കരുത്തുകൊണ്ട് നേരിട്ട ചെറുതോണി ചപ്പാത്ത്.