വാര്‍ത്ത ഫലം കണ്ടു; ശ്രീലക്ഷ്മിക്ക് ഉടൻ വീടൊരുങ്ങും

തൃശൂർ വലപ്പാടിലെ ശ്രീലക്ഷ്മിക്ക് ഉടൻ വീടൊരുങ്ങും.  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ കുടുംബത്തിനു വീട് നിർമിച്ചു നൽകാമെന്ന് മണപ്പുറം ഫൗണ്ടേഷൻ ഉറപ്പു നൽകി. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് ഇടപെടൽ.

പ്രളയത്തിൽ തകർന്ന വീടിനു പരിഹാരം തേടി അഞ്ചു വർഷമാണ് തൃശൂർ വലപ്പാടിലെ രത്നം നടന്നത്. പല കാരണങ്ങൾ പറഞ്ഞു അധികൃതർ ഒഴിഞ്ഞു മാറി. വീടില്ലാതെ അലയേണ്ടി വന്നതോടെ മകൾ ശ്രീലക്ഷ്മിയുടെ വിദ്യാഭ്യാസവും മുടങ്ങി. നിർധന കുടുംബത്തിന്റെ ദുരിതം കഴിഞ്ഞ ദിവസങ്ങളിൽ മനോരമ ന്യൂസ് പുറത്തു വിട്ടിരുന്നു. ഇത് കണ്ട മണപ്പുറം ഫൌണ്ടേഷൻ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകാമെന്ന് താല്പര്യം അറിയിച്ചത്. 8 ലക്ഷത്തോളം രൂപ ഇതിനായി അനുവദിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണയിലാകും വീട്. വളരെ വേഗത്തിൽ പണികഴിപ്പിച് കുടുംബത്തിനു കൈമാറാനാണ് തീരുമാനം. വീട് നിർമാണം പൂർത്തിയാകുന്നത് വരെ താൽകാലിക വീട്ടിൽ കുടുംബത്തിന് താമസ സൗകാര്യമൊരുക്കും. പത്താം ക്ലാസ്സ് പഠനം മുടങ്ങിയ അതേ സ്കൂളിൽ മകൾ ശ്രീലക്ഷ്മിക്ക് പഠനം തുടരാനുമാവും. 

Manappuram Foundation has assured to build a house for sreelakshmi in the name of former Chief Minister Oommen Chandy