പഞ്ചായത്ത് കണ്ണടച്ചപ്പോള്‍ സ്വകാര്യ വ്യക്തി തുടങ്ങിവച്ചത് പഞ്ചായത്ത് റോഡില്‍ നിന്ന് സ്വന്തം ഭൂമിയിലേക്കുള്ള പാലം നിര്‍മാണം. ആലുവയ്്്ക്കടുത്ത് കരുമാലൂര്‍ പഞ്ചായത്തിലെ ഇടനിലത്താണ് തോടിന് കുറുകെ അനധികൃതമായി പാലം നിര്‍മിക്കുന്നത്. ഇടനിലം കോളനിവാസികളും യുഡിഎഫും അനധികൃത നിര്‍മാണത്തിനെതിെര ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുയാണ്.
2018ലെ പ്രളയത്തിലെ ആകെ മുങ്ങിയ പ്രദേശമാണിത്. എറണാകുളം ജില്ലയില്‍ തന്നെ പ്രളയം ഏറെ നാശം വിതച്ചതും കരുമാലൂര്‍ ആലങ്ങാട് പഞ്ചായത്തുകളിലാണ്. ഇവിടെയാണ് ഇടനിലം തോടിന്റെ ഒഴുക്ക് വരെ നിന്ന് പോകാവുന്ന തരത്തില്‍ തോടിന് കുറുകെ കരുമാലൂര്‍ പഞ്ചായത്തിന്റെ ഒത്താശയോടെ റോഡരികിലെ സംരക്ഷണഭിത്തിയടക്കം പൊളിച്ചുനീക്കി സ്വകാര്യഭൂമിയിലേക്കുള്ള പാലം നിര്‍മാണം തകൃതിയായി പുരോഗമിക്കുന്നത്. മൂന്ന് മീറ്റര്‍ മാത്രം വീതിയുള്ള റോഡിലേക്കാണ് പാലത്തിന്റെ ലാന്‍ഡിങും. ഇതോടെ ദുരിതത്തിലാകുക ഇടനിലം കോളനിവാസികളാണ്,
കഴിഞ്ഞ രണ്ട് ഭരണസമിതികളും പാലം നിര്‍മാണത്തിന് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇത്തവണ പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെയാണ് പഞ്ചായത്ത് പ്രസിഡന്റും, സെക്രട്ടറിയും ചേര്‍ന്ന് പാലം നിര്‍മാണത്തിന് അനുമതി നല്‍കിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
കരുമാലൂര്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്
ഭൂമിയുള്ള പ്രദേശം ആലങ്ങാട് പഞ്ചായത്തിലാണ്. നിര്മാണം വിവാദമായതോടെ ആലങ്ങാട് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കി. അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കിയ കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ വിജിലന്‍സിനെ സമീപിക്കാനാണ് യുഡിഎഫ് നീക്കം. ഒപ്പം നിര്മാണം പൊളിച്ചുനീക്കി റോഡ് പൂര്‍വസ്ഥിതിയിലാക്കുംവരെ ശക്തമായ സമരവുമായി മുന്നോട്ട് പോകും.