രുചിയിലും രൂപത്തിലും വ്യത്യസ്തം; 60 ഇനം മാമ്പഴങ്ങളുമായി കൊച്ചിയില്‍ മേള

മാമ്പഴത്തിന്റെ അറുപതിലധികം ഇനങ്ങളുമായി കൊച്ചിയിൽ മാംഗോ ഫെസ്റ്റ്.  ജില്ലാ പഞ്ചായത്തിന്റെ നേതൃത്ത്വത്തിൽ തൃക്കാക്കരയിലാണ് ചക്കരമാമ്പഴം എന്ന പരിപാടി സംഘടിപ്പിച്ചത്. ഗുദാദത്ത്, നീലം ബ്ലാക് ആൻഡ്രൂസ്, ബംഗനപ്പള്ളി ,ആപ്പിൾ മാങ്ങ, ചക്കര മാങ്ങ തുടങ്ങി  രുചിയിലും രൂപത്തിലും വ്യത്യസ്തമായ മാമ്പഴങ്ങൾ. 

ഇക്കുറി മാമ്പഴത്തിന്റേത് മികച്ച സീസണാണ്. എറണാകുളത്തെ വിവിധ പ‍ഞ്ചാത്തുകളിൽ നിന്നാണ് മാങ്ങകൾ എത്തിച്ചത്. ഫലവൃക്ഷങ്ങളുടെ കൃഷി പ്രോൽസാഹിപ്പിക്കൽ ലക്ഷ്യമിട്ടാണ് പരിപാടി.ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. മാങ്ങയില്‍ നിന്നുള്ള വിവിധ മൂല്യ വര്‍ധന ഉല്‍പ്പന്നങ്ങള്‍, മാമ്പഴ ഭക്ഷണവിഭവങ്ങള്‍, മേല്‍തരം മാവിന്‍ തൈകള്‍, മറ്റു പഴവര്‍ഗങ്ങള്‍ എന്നിവയും ഒരുക്കിയിരുന്നു.