കിണറ്റില്‍ കുടുങ്ങിയ ആളുടെ ജീവനെടുത്തത് ഫയര്‍ഫോഴ്സിന്‍റെ പരിചക്കുറവെന്ന് നാട്ടുകാര്‍

ഫയർഫോഴ്സിന്റെ പരിചയക്കുറവും ഉപകരണങ്ങളുടെ അഭാവവുമാണ് ചെങ്ങന്നൂർ കൊടുകുളഞ്ഞിയിൽ കിണറ്റിൽ കുടുങ്ങിയ ആളുടെ മരണത്തിന് കാരണം എന്ന് ആരോപിച്ച് നാട്ടുകാർ. സാമ്പത്തികപ്രയാസം കാരണമാണ് മരിച്ച യോഹന്നാൻ ഈ പ്രായത്തിലും പലവീടുകളിലും ജോലി ചെയ്തിരുന്നത്. നാളെയാണ് യോഹന്നാന്റെ സംസ്കാരം.

വെള്ളം വറ്റിക്കാനുള്ള മോട്ടോർ അടക്കം എല്ലാ സഹായങ്ങളും നൽകിയത് നാട്ടുകാരാണ്. ഇന്തോ തിബറ്റൻ ബോർഡർ പൊലീസ് സംഘം എത്തിയിട്ടും സഹകരിപ്പിച്ചില്ല എന്നും നാട്ടുകാർ ആരോപിച്ചു. നാട്ടുകാരായ കിണർ തൊഴിലാളികളെ സഹകരിപ്പിച്ചില്ലെന്നും നാട്ടുകാർ ആരോപിച്ചു. തുറന്ന കിണറിൽ ഒരാൾ പന്ത്രണ്ട് മണിക്കൂർ കുടുങ്ങിയിട്ടും രക്ഷപെടുത്താനാവാഞ്ഞത് വീഴ്ചയാണ്

അപകടത്തിൽ പെട്ടതടക്കം സമീപത്തെ പല വീടുകളിലേയും മേൽനോട്ടക്കാരനായിരുന്നു മരിച്ച യോഹന്നാൻ. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഈ പ്രായത്തിലും അധ്വാനിചിരുന്നത്.

മന്ത്രി സജി ചെറിയാന്റെ നാട്ടിൽ ഉണ്ടായ അപകടമായിട്ടു പോലും സർക്കാർ സംവിധാനങ്ങൾ പരാജയമായി എന്നാരോപിച്ച് ബിജെപി ചെങ്ങന്നൂർ താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തി.