മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് ശ്മശാനത്തിന് പുറത്ത്; പ്രതിഷേധം പുറത്ത്

ഇടുക്കി കട്ടപ്പനയിലെ ശാന്തിതീരം പൊതുശ്മശാനം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചതോടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് ശ്മശാനത്തിന് പുറത്തെ തുറസായ സ്ഥലത്ത്.. സംസ്കരിക്കുന്നതിനിടെ പുകയും മണവും വന്നതോടെ പരിസര വാസികള്‍ പ്രതിഷേധിച്ചു... ശ്മശാനത്തിന് പുറത്ത് വെച്ച് സംസ്കരിക്കുന്നതിനെതിരെ മരിച്ചവരുടെ ബന്ധുക്കളും രംഗത്തുവന്നു.

ആറ് മാസത്തോളമായി അറ്റകുറ്റപ്പണിയുടെ പേരില്‍ അടച്ചിട്ട നിലയിലാണ് ശാന്തിതീരം പൊതുശ്മശാനം. കഴിഞ്ഞ ദിവസം മൃതദേഹം സംസ്കരിക്കാനായി നഗരസഭയെ സമീപിച്ചപ്പോള്‍ അറ്റുകുറ്റപ്പണിയാണെന്ന് പറഞ്ഞ് അനുവാദം നല്‍കിയില്ല. ഇതോടെ പ്രതിഷേധം ഉയരുകയായിരുന്നു. ഒടുവില്‍ ശ്മശാനത്തിന് പുറത്ത ഗ്യാസ് ക്രിമറ്റോറിയം എത്തിച്ച് മൃതദേഹം സംസ്കരിക്കേണ്ടി വന്നു.. ശ്മശാനത്തില്‍ സംസ്കരിക്കുന്നതിന് 3500 രൂപ ചെലവാകുന്നിടത്ത് ഗ്യാസ് ക്രിമറ്റോറിയത്തിന് നല്‍കേണ്ടി വന്നത് 8000 രൂപ.

കട്ടപ്പനയിലെ ശ്മശാനം പണിമുടക്കിയതോടെ പലരും മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത് നെടുങ്കണ്ടത്തേക്കാണ്. പുക നിയന്ത്രിക്കുന്ന സ്റ്റീല്‍ വാട്ടര്‍ ടാങ്കിനുള്ള ചോര്‍ച്ചയാണ് പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.. ഉടനെ പ്രവര്‍ത്തന സജ്ജമാക്കുമെന്നും നഗരസഭ വ്യക്തമാക്കി,