ദുരൂഹസാഹചര്യത്തിൽ യുവതിയുടെ മരണം; കൊലപാതകമാണെന്ന് ബന്ധുക്കൾ

ഇടുക്കി പൂപ്പാറയിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എസ്റ്റേറ്റ് പൂപ്പാറ സ്വദേശി പടിഞ്ഞാറേക്കുടി മുരുകേശ്വരിയെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. 

എസ്റ്റേറ്റ് പൂപ്പാറ സ്വദേശി പൗൾരാജിന്റെ ഭാര്യ മുരുകേശ്വരിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ആളൊഴിഞ്ഞ വീട്ടിനുള്ളിലാണ്. കഴിഞ്ഞ വ്യാഴ്ച ധ്യാനത്തിന് പോയ ഇവർ രാത്രി തിരികെ പൂപ്പാറയിൽ എത്തിയിരുന്നു. ഇതിന് ശേഷമാണ് കാണാതാകുന്നത്. ബന്ധുവീടുകളിൽ അടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല . തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥല ഉടമ രാവിലെ കൃഷി ജോലികൾക്കായി എത്തിയപ്പഴാണ് മൃതദേഹം കണ്ടത്. 

ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. എന്നാൽ കൊലപാതകമാകാനിടയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ശാന്തൻപാറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

A young woman was found dead under mysterious circumstances in Pooppara, Idukki