ജല്ലിക്കെട്ട് നിയമവിധേയം; ആഹ്ലാദത്തിൽ ഇടുക്കിയിലെ ജെല്ലിക്കെട്ട് ഗ്രാമം

ജല്ലിക്കെട്ട് നിയമവിധേയമാക്കി സുപ്രീംകോടതി തീർപ്പ് കൽപ്പിച്ചതോടെ ഇടുക്കിയിലെ ജെല്ലിക്കെട്ട് ഗ്രാമം ആഹ്ലാദത്തിൽ.  ഉടുമ്പൻചോലയിലെ മണത്തോട് നിവാസികളായ തമിഴ് വംശചർ മധുരം നൽകിയാണ് കോടതി വിധിയെ എതിരേറ്റത്.

കേരളത്തിലെ ഏക ജെല്ലിക്കെട്ട് ഗ്രാമം . േകരളീയരെങ്കിലും തമിഴ് ഭാഷയും സംസ്കാരവും പിന്തുടരുന്നവരാണ് മണത്തോടുകാരായ ഈ ജെല്ലിക്കെട്ട് പ്രേമികൾ. തമിഴ്നാട്ടിലെ ജെല്ലിക്കെട്ടുകളിൽ സ്ഥിരമായി ഈ കാളകളുമായാണ് ഇവർ പങ്കെടുക്കുന്നത്. കോടതി അനുകൂലമായി വിധിച്ചതോടെ പായസം വിളമ്പിയായിരുന്നു ആഘോഷം.

തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് മത്സരങ്ങൾ എത്തുമ്പോൾ കേരളത്തിൽ നിന്ന് കാളകളുമായി പുറപ്പെടുന്നതാണ് ഇവരുടെ രീതി. ജെല്ലിക്കെട്ട് കഴിഞ്ഞ് തിരിച്ചെത്തിയാൽ പിന്നെ കാളകളെ ഉപയോഗിക്കുന്നത് കൃഷിക്കാണ്. മിക്കപ്പോഴും മടങ്ങിവരവ് വിജയക്കൊടി പാറിച്ചാണ്

Jallikattu village in Idukki rejoices after Supreme Court orders legalization of Jallikattu