TAGS

ആധുനിക വൈദ്യശാസ്ത്ര രംഗത്തിന് മുതല്‍ക്കൂട്ടായി  നൂതന ചികിത്സാ രീതി വികസിപ്പിച്ച്് എറണാകുളം സണ്‍റൈസ് ആശുപത്രി. ഗര്‍ഭപാത്രത്തെ നശിപ്പിക്കുന്ന അഠിനോമയോസിസ് എന്ന രോഗാവസ്ഥയുള്ള തമിഴ്നാട് സ്വദേശിയിനിയായ ഗര്‍ഭിണിയിലാണ് ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഡോക്ടര്‍ പി.എ ഹഫീസ് റഹ്മാന്‍ വികസിപ്പിച്ച ചികിത്സാ രീതിയ്ക്ക് 'സണ്‍റൈസ് മെത്തേഡ് ഓഫ് മെഷ്പ്ലാസ്റ്റി'  എന്നാണ് പേരിട്ടിരിക്കുന്നത്. 

മുപ്പത്താറുകാരി സെനിത്തിനാണ് മെഷ്പ്ലാസ്റ്റി എന്ന നൂതന ചികിത്സയിലൂടെ ഡോക്ടര്‍ പി.എ ഹഫീസ് റഹ്മാന്‍ പുതുജീവന്‍ നല്‍കിയത്. അഠിനോമയോസിസ് എന്ന രോഗാവസ്ഥയുടെ ഭാഗമായി രോഗിയുടെ ഗര്‍ഭപാത്രം വികസിച്ചു വരികയും, അതുവഴി ഗര്‍ഭപാത്രത്തിന്‍റെ ഒരു ഭാഗം കട്ടികുറഞ്ഞ് പിളര്‍പ്പിന്‍റെ വക്കിലെത്തുകയും ചെയ്തു. പിളരാറായ ഗര്‍ഭപാത്രത്തെ ഒരു മെഷ് ഉപയോഗിച്ച് ബലപ്പെടുത്തുന്ന രീതിയാണ് മെഷ്പ്ലാസ്റ്റി. പൂര്‍ണ ഗര്‍ഭാവസ്ഥയിലുള്ള ഗര്‍ഭപാത്രത്തില്‍ ഈ ചികിത്സാ രീതി ഉപയോഗിക്കുന്നത് ലോകത്തില്‍ തന്നെ ഇതാദ്യമാണെന്നാണ് ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നത്.

36 ാമത്തെ ആഴ്ചയില്‍ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു. സമാന രോഗാവസ്ഥയിലുള്ളവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ ചികിത്സാരീതിയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Ernakulam Sunrise Hospital developed innovative treatment methods