പൊലിസ് നായകൾ എന്താണ് ചെയ്യുന്നത് എന്നത് സംബന്ധിച്ച് പലർക്കും കാര്യമായ ധാരണയില്ല. ഏതൊക്കെ മേഖലകളിലാണ് ഇവയുടെ പ്രവർത്തനമെന്നും മിക്കവർക്കുമറിയില്ല. കുറ്റാന്വേഷണ രംഗത്ത് എങ്ങനെയാണ് നായകൾ സഹായമാകുന്നുവെന്ന ബോധവൽക്കരണം ആലപ്പുഴ ബീച്ചിൽ എന്റെ കേരളം പ്രദർശന വിപണന മേളയാടനുബന്ധിച്ച് നടന്നു.