TAGS

വാത്സല്യത്തിന്‍റെ തീവ്രാനുഭവം മലയാളിക്ക് നല്‍കിയ 'മാമ്പഴം' കവിത പിറന്ന സ്കൂളില്‍ കവി വൈലോപ്പിള്ളിക്ക് സ്മാരകം. മുളന്തുരുത്തി സര്‍ക്കാര്‍ സ്കൂളില്‍ എട്ടരപ്പതിറ്റാണ്ടിനു ശേഷമാണ് എറണാകുളം ജില്ലാ പ‍ഞ്ചായത്ത് വൈലോപ്പിള്ളിസ്മാരകം നിര്‍മിച്ചത്. സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എറണാകുളം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് സ്മാരകം സമര്‍പ്പിച്ചു. വൈലോപ്പിള്ളി രചനകളുടെ റഫറന്‍സ് ലൈബ്രറി, സാംസ്കാരിക വിജ്‍‍‍‍ഞാന സദസ് തുടങ്ങിയവയും ജില്ലാപഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്.

Vailoppilli Memorial Mulanthuruthi