TAGS

എസ്എഎം കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ ഫാദർ ബിജോ കാരിക്കരപ്പള്ളി മെമ്മോറിയൽ ഓൾ കേരള ഇന്റർ ബിഎഡ് കോളജ് ബാഡ്മിന്റെൺ ടൂർണമെൻറ് സംഘടിപ്പിച്ചു. എസ് എൻ പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേ‍‍ഡിയത്തിൽ ശനിയാഴ്ച നടന്ന ടൂർണമെന്റെിൽ എസ്എൻ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ ഇഎൻ മണിയപ്പൻ അധ്യക്ഷത വഹിച്ചു മുളന്തുരുത്തി ഇൻസ്പെക്ടർ‍ ഷിജു പി എസ് ഉദ്ഘാടനം ചെയ്തു. 

വിവിധ ജില്ലകളിൽ നിന്നുള്ള 40 ലധികം ടീമുകൾ പരുപാടിയിൽ പങ്കെടുത്തു. അരുൺകാന്ത് കെകെ, എഡി ഉണ്ണികൃഷ്ണൻ, പ്രതീത ജലേഷ്, ലിജോ കെഎസ് തുടങ്ങിയവർ സംസാരിച്ചു. എസ്എഎം കോളജിലെ കായികാധ്യാപകനായ വിജയ് ഭഗത്ത് സിംഗ് ടൂർണമെന്റ്ിന് നേതൃത്വം നൽകി. പരിപാടിയോടനുബന്ധിച്ച് കോളജ് വിദ്യാർഥികൾ എയ്റോബിക്സ് പ്രകടനം കാഴ്ചവെച്ചു. 

മെൻസ് ഡബിൾസിൽ മാർ ഒസ്താതിയോസ് ട്രെയിനിങ് കോളജ്, പെരുമ്പിലാവ്, മിക്സഡ് ഡബിൾസിൽ പാട്രിയാക്ക് ഇഗ്നേഷ്യസ് സാക്കാ പുത്തൽകുരിശ്, വുമൺസ് ഡബിൾസിൽ നവജ്യോതി കോളജ് ഓഫ് ടീച്ചർ എഡ്യുകേഷൻ ഒലരിക്കരയും വിജയികളായി. വിജയികൾക്ക് ട്രോഫിയു ക്യാഷ്പ്രൈസും സമ്മാനിച്ചു.