കൊച്ചി കാക്കനാട് തുതിയൂരില്‍ ഒരു ഭീമന്‍ കപ്പയാണിപ്പോള്‍ താരം. ചേലയ്ക്കല്‍ ഭാസ്കരന്‍റെ കൃഷിയിടത്തിലാണ് ഈ കപ്പ വിളഞ്ഞത്. ഭാസ്ക്കരനോളം വലിപ്പമുള്ള കപ്പ രണ്ട് മണിക്കുറെടുത്താണ് പുറത്തെടുത്തത്. കൃഷിയെ ജീവന് തുല്ല്യം സ്നേഹിക്കുന്ന ഭാസ്കരന് മണ്ണ് കനിഞ്ഞത് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിളവ്.
കഴിഞ്ഞ കുംഭമാസത്തില്‍ നട്ട രണ്ടുചുവട് ക്വിന്‍റല്‍ കപ്പയില്‍ നിന്ന് ഒരു ചുവടാണ് വിളവെടുത്തത്. കപ്പകണ്ട് ഭാസ്കരന്‍ തന്നെ അമ്പരന്നു. ഇരുപത്തിയൊന്‍പതര കിലോ തൂക്കമുള്ള കപ്പയുടെ നീളം അഞ്ചടിയോളമുണ്ട്. 32 ഇഞ്ച് വണ്ണവും.
ജൈവവളങ്ങള്‍ മത്രമാണ് ഉപയോഗിച്ചത്. വിളവെടുത്ത കപ്പ സമീപത്തെ കടയ്ക്കുമുന്നില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. രണ്ടു ദിവസം കൂടി കഴ്ച്ചക്കാര്‍ക്കായി കപ്പ ഇവിടുണ്ടാകും. ശേഷം വെട്ടി ഉണക്കി വില്‍ക്കാനാണ് തീരുമാനം.
Big Tapioca planted in kochi kakkanad