ആരും തിരിഞ്ഞു നോക്കാനില്ലാതെ അയ്മനത്തെ ഇൻഡോർ സ്റ്റേഡിയം

ആരും തിരിഞ്ഞു നോക്കാനില്ലാതെ കോട്ടയം അയ്മനത്തെ കോടികൾ ചെലവാക്കി നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയം.   നിർമ്മാണം പൂർത്തിയായി ഒന്നരവർഷം പിന്നിടുമ്പോഴേക്കും കെട്ടിടത്തിന്റെ തറയും ഭിത്തിയും തകർന്ന നിലയിലാണ്. നിർമ്മാണത്തിലെ പാളിച്ച പരിഹരിക്കാൻ ഇനിയും ഒന്നരക്കോടി രൂപ കൂടി വേണമെന്നാണ് അധികൃതരുടെ വാദം. വൻ അഴിമതി ആരോപിച്ച് പഞ്ചായത്ത് അംഗം വിജിലൻസിലും സിഎജിക്കും പരാതി നൽകിയെങ്കിലും നടപടി എങ്ങുമെത്തിയിട്ടില്ല. അനീറ്റ സെബാസ്റ്റ്യന്റെ റിപ്പോർട്ട്