ഗതാഗതക്കുരുക്കിൽ കട്ടപ്പന; നട്ടംതിരിഞ്ഞ് യാത്രക്കാർ

ഗതാഗതക്കുരുക്കിൽ നട്ടംതിരിഞ്ഞ് കട്ടപ്പന നഗരം. ശബരിമല സീസൺ ആരംഭിച്ചതോടെയാണ് കുരുക്ക് രൂക്ഷമായത്. അയ്യപ്പ ഭക്തന്മാർക്ക് വഴി പരിചയമില്ലാത്തതാണ് കുരുക്കിന് കാരണം.

വൺവേ തെറ്റിച്ചെത്തുന്ന വാഹനങ്ങളാണ് നഗരത്തെ ആകെ കുരുക്കിൽ ആക്കുന്നത്. അശോക ജംഗ്ഷനിലാണ് കുരുക്ക് രൂക്ഷം. ഈ കെട്ടഴിക്കാൻ പോലീസ് ആവത് ശ്രമിച്ചിട്ടും പിന്നെയും കുരുക്ക് മുറുകുന്നു. ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങൾ ആണ് വൺവേ തെറ്റിക്കുന്നത്. ട്രാഫിക് നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഒരിടത്ത് ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പിന്നെ നഗരത്തെ ആകെ ബാധിക്കുന്ന കാഴ്ചയാണ്. മണിക്കൂറുകളോളം ആണ് നൂറുകണക്കിന് വാഹനങ്ങൾ റോഡിൽ കുടുങ്ങുന്നത്.വൺവേ തെറ്റിച്ച് വരുന്ന വാഹനങ്ങൾ അപകടങ്ങളും വരുത്തിവെക്കുന്നുണ്ട്.