കൊച്ചിൻ കാർണിവൽ സമാപിച്ചു; ഘോഷയാത്രയിൽ പങ്കെടുത്ത് ആയിരങ്ങൾ

രണ്ടാഴ്ച നീണ്ടുനിന്ന കൊച്ചിന്‍ കാർണിവൽ സമാപിച്ചു. ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് നടന്ന ഘോഷയാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. 

ഫാൻസി ഡ്രസ്, നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, നടൻ കലാരൂപങ്ങൾ എന്നിവയാൽ സമ്പന്നമായിരുന്നു കാർണിവൽ ഘോഷയാത്ര. വേളി മൈതാനത്ത് നിന്ന് വൈകുന്നേരം നാലരയോടെ ആരംഭിച്ച ഘോഷയാത്രയിൽ കൊച്ചി എം.പി. ഹൈബി ഈഡൻ, മേയർ എം.അനിൽകുമാർ തുടങ്ങിയവർ പങ്കുചേർന്നു. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷമെത്തുന്ന കാർണിവൽ ഘോഷയാത്രയിലെ സംഘാടനപ്പിഴവ് ചിലർ ചൂണ്ടിക്കാട്ടി. എങ്കിലും കാർണിവൽ പൊളിയാണ്. പരേഡ് ഗ്രൗണ്ടിൽ അവസാനിച്ച ഘോഷയാത്രയിൽ ആയിരങ്ങളാണ് അണിചേർന്നത്.