ഇടുക്കി നെടുങ്കണ്ടം പത്തുവളവിൽ നാലുവർഷം മുൻപ് ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിന് സമീപം ഭൂമി ഇടിഞ്ഞുതാണ് വൻ ഗർത്തങ്ങൾ രൂപപ്പെട്ടു. പഞ്ചായത്ത് റോഡിന്റെ ഇരുവശങ്ങളിലുമായി 10 അടി താഴ്ചയിലാണ് ഗർത്തങ്ങളുണ്ടായത്. സോയിൽ പൈപ്പിങ് പ്രതിഭാസമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പത്തുവളവ് - വരവുകാല റോഡിൻ്റെ വശങ്ങളിലാണ് വൻ ഗർത്തങ്ങൾ രൂപപ്പെട്ടത്. വൈദ്യുത പോസ്റ്റടക്കം പത്തടിയോളം താഴ്ന്നു . 2018 ലെമഹാപ്രളയത്തിനിടെ പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചിരുന്നു. ഉരുൾപൊട്ടിയ ഭാഗത്തുനിന്ന് 300 മീറ്റർ മാറിയാണ് ഗർത്തങ്ങൾ രൂപപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തതോടെ ഗർത്തങ്ങൾ വലുതായി തുടങ്ങി. സമീപത്തുള്ള കുടുംബങ്ങൾക്ക് സുരക്ഷിത താമസ സൗകര്യം ഒരുക്കണമെന്നും നാട്ടുകാർ പറയുന്നു.