ആറുവർഷത്തെ ഇടവേളയ്ക്കു ശേഷം ഇടുക്കി മെഡിക്കൽ കോളജിൽ പുതിയ എം.ബി.ബി.എസ്. ബാച്ചിന്റെ  ക്ലാസുകൾ തുടങ്ങി. ദേശീയ മെഡിക്കൽ  കമ്മീഷന്റെ അനുമതി ലഭിച്ച 100  സീറ്റുകളിൽ 77 പേർ പ്രവേശനം നേടി. സംസ്ഥാന ക്വാട്ടയിൽ നിന്ന് 76 പേരും, അഖിലേന്ത്യ ക്വാട്ടയിൽ നിന്നുള്ള ഒരാളുമാണ് അഡ്മിഷൻ നേടിയത്. രണ്ടാംഘട്ട അലോട്ട്മെന്റ് പൂർത്തിയാകുന്നതോടെ 100 സീറ്റുകളിലും വിദ്യാർഥികൾ എത്തും. ഒന്നാംവർഷ ക്ലാസുകൾക്ക് മുന്നോടിയായി രണ്ടാഴ്ച ഫൗണ്ടേഷൻ ക്ലാസുകൾ നടത്തും. ഡിസംബർ ഒന്നു മുതൽ പൂർണ തോതിൽ ക്ലാസുകൾ തുടങ്ങും.