പഞ്ചായത്തിന് വേണ്ടി മഞ്ഞൾകൃഷി നടത്തി 600 കർഷകർ

നാട്ടുകാര്‍ക്ക് ശുദ്ധമായ മഞ്ഞള്‍ നല്‍കാനുള്ള പദ്ധതിയിലാണ് പന്തളം തെക്കേക്കര ഗ്രാമപ്പഞ്ചായത്ത്. 600 കര്‍ഷകരാണ് പഞ്ചായത്തിന് വേണ്ടി മഞ്ഞള്‍കൃഷി ചെയ്യുന്നത്

ശുദ്ധമായ മഞ്ഞള്‍പ്പൊടി വിതരണം ചെയ്യാനാണ് പദ്ധതി. പഞ്ചായത്ത് തന്നെയാണ് കര്‍ഷകര്‍ക്ക് മഞ്ഞള്‍ വിത്തുകള്‍ നല്‍കിയത്. കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള പ്രതിഭയെന്ന മഞ്ഞള്‍ വിത്താണ് നല്‍കിയതത്. കയറ്റുമതിക്ക് യോഗ്യമാംവിധം നിലവാരമുള്ള മഞ്ഞളാണ് പ്രതിഭ. 600 കര്‍ഷകര്‍ തങ്ങളുടെ സ്ഥലത്ത് മഞ്ഞള്‍ കൃഷി ചെയ്യുന്നുണ്ട്. വിളവെടുക്കുമ്പോള്‍ പഞ്ചായത്ത് തന്നെ മഞ്ഞള്‍ വാങ്ങി പൊടിയാക്കും.

മാവരപ്പുഞ്ചയില്‍ നിന്നുള്ള നെല്ലുപയോഗിച്ചുള്ള മാവര റൈസ്, പഞ്ചായത്തിലെ തെങ്ങുകളില്‍ നിന്നുള്ള തേങ്ങയില്‍ നിന്നുള്ള തട്ട ബ്രാന്‍ഡ് വെളിച്ചെണ്ണ തുടങ്ങിയല്‍ ഉല്‍പന്നങ്ങളുടം പഞ്ചായത്ത് സ്റ്റാറുകളിലൂടെ വില്‍ക്കുന്നുണ്ട്.