പ്ലാസ്മയുടെ മറ്റൊരു തലം പഠിപ്പിച്ച് ഭവൻസ് ആദർശ വിദ്യാലയത്തിലെ വിദ്യാർഥികൾ

മനുഷ്യന്റെ രക്തത്തിലെ പ്ലാസ്മയെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ടാകും, എന്നാല്‍ പ്ലാസ്മക്ക് മറ്റൊരു തലമുണ്ടെന്ന് പഠിപ്പിക്കുകയാണ് കാക്കനാട്ടെ ഭവന്‍സ് ആദര്‍ശ വിദ്യാലയത്തിലെ 11–ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍. ഗുജറാത്ത് ഗാന്ധിനഗറിലെ ഇന്‍സ്റ്റൂട്ട് ഫോര്‍  പ്ലാസ്മ റീസര്‍ച്ചിന്‍റെ മേല്‍നോട്ടത്തിലായിരുന്നു അറോറൈയെന്ന  പരിപാടി. 

ഖരം, ദ്രാവകം, വാതകം എന്നിവയെപ്പറ്റിയാണ് നമ്മള്‍ കൂടുതല്‍ കേട്ടിട്ടുള്ളത്. എന്നാല്‍ മനുഷ്യരക്തത്തിലെ വെറുമൊരു ഘടകത്തിനപ്പുറം പ്ലാസ്മ എന്നാല്‍ ഭാവിയില്‍ ഊര്‍ജ രംഗത്ത് വലിയ മാറ്റങ്ങള്‍ സ്യഷ്ടിക്കാന്‍ സാധ്യതയുള്ള അവസ്ഥാണെന്നാണ് കുട്ടികള്‍ പഠിപ്പിക്കുന്നത്.

പ്ലാസ്മയെപ്പറ്റി ക്യത്യമായ ധാരണ നല്‍കാന്‍ 5 ദിവസം നീണ്ടുനിന്ന ടെയിനിംഗ് പരിപാടിയില്‍ ഏകദേശം 1500–ല്‍ധികം ആളുകള്‍ പങ്കെടുത്തതായി   ഭവന്‍സ് ആദര്‍ശ വിദ്യാലയ അധികൃതര്‍ പറഞ്ഞു.

ഭാവിയിലുണ്ടാകാന്‍ പോകുന്ന മാറ്റങ്ങളെപ്പറ്റി കുട്ടികള്‍ അറിഞ്ഞിരിക്കുന്നത് സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് പുത്തന്‍ ഉണര്‍വും, പുരോഗതിയും കൈവരിക്കാന്‍ സഹായിക്കുമെന്നാണ് സ്കൂള്‍ധികൃതരുടെ പ്രതീക്ഷ .