കായംകുളം താലൂക്ക് ആശുപത്രിയിലെ ആക്രമണം; പ്രതികളെ പിടിക്കാതെ പൊലീസ്

കായംകുളം താലൂക്ക് ആശുപത്രി ആക്രമണ കേസിൽ പ്രതികളായ സിപിഎം പ്രാദേശിക നേതാക്കളെ പിടികൂടാതെ പൊലീസ്. ആശുപത്രി ആക്രമണ നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടു. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും പ്രതികളെ ചില സിപിഎം നേതാക്കള്‍ സംരക്ഷിക്കുന്നതായാണ് ആക്ഷേപം.

കായംകുളം താലൂക്ക് ആശുപത്രിയിൽ ഗുണ്ടാസംഘത്തിൻ്റെ ആക്രമണം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടു.നാല് സി പി എം പ്രാദേശിക നേതാക്കളടക്കം എട്ടുപേരാണ് പ്രതികൾ. ഇവരുടെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയുംചെയ്തെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. സി പി എം - DYFI പ്രാദേശിക നേതാക്കളായ സാജിദ് ഷാജഹാൻ, സുധീർ, അരുൺ, വിനോദ് എന്നിവരാണ് മുഖ്യ പ്രതികൾ.ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ മിക്കപ്പോഴും സജീവമാണ്.

. സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം ബന്ധപ്പെടുന്നുമുണ്ട്. എന്നാൽ പ്രതികൾ ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നുമാണ് കായംകുളം പൊലീസ് ആവർത്തിക്കുന്നത്. CPM കായംകുളം ഏരിയ നേതൃത്വത്തിലെചിലരുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികൾ. ഇതാണ് പ്രതികളെ പിടിക്കുന്നതിന് തടസമെന്ന് വിമർശനമുണ്ട്. ധാരണയുണ്ടാക്കി പ്രതികളെ പൊലീസിനു മുന്നിൽ ഹാജരാക്കാൻ ചില CPMനേതാക്കൾ ശ്രമിക്കുന്നുണ്ട്. ആശുപത്രി ആക്രമണക്കേസിൽ പ്രതികളായവരെ സി പി എമ്മിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.ഇവർക്കെതിരെ നടപടിയെടുത്ത ഏരിയ കമ്മിറ്റിയിൽ ചില നേതാക്കൾ ഇവരെ പിന്തുണച്ച് രംഗത്തു വന്നിരുന്നു .അവർ തന്നെയാണ് പൊലീസിൻ്റെ ൽ പെടാതെ ഇവർക്ക് സംരക്ഷണവും നൽകുന്നതെന്ന് ആക്ഷേപമുണ്ട്. രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൻ്റെ തുടർച്ചയായാണ് താലൂക്ക് ആശുപത്രി ആക്രമണം നടന്നത്.