കായംകുളം താലൂക്ക് ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം; അടിയന്തര ജീവന്‍ രക്ഷ ഔഷധങ്ങള്‍ പോലുമില്ല

കായംകുളം താലൂക്ക്  ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം.  നഗരസഭയുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികള്‍ പുറത്തുനിന്ന് അമിതവിലയ്ക്ക് മരുന്നുകള്‍ വാങ്ങേണ്ട സാഹചര്യമാണുള്ളത്

കായംകുളം താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് നല്‍കാന്‍ അടിയന്തര ജീവന്‍ രക്ഷ ഔഷധങ്ങള്‍ പോലുമില്ല.  ഡോക്ടര്‍മാര്‍ എഴുതിക്കൊടുക്കുന്ന മരുന്നെല്ലാം  രോഗികള്‍ അമിതവിലയ്ക്ക് പുറത്ത് മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് വാങ്ങേണ്ടിവരുന്നു അവയവമാറ്റ  ശസ്ത്രക്രിയ നടത്തിയവരുള്‍പ്പെടെ  നൂറുകണക്കിന് പാവപ്പെട്ട രോഗികളാണ്  മരുന്ന് കിട്ടാതെ ബുദ്ധിമുട്ടുന്നത്. 

മരുന്ന് വാങ്ങുന്നതിന് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി ഫണ്ടും RSBY ഫണ്ടും ലഭ്യമാണെങ്കിലും മരുന്നില്ല . അഞ്ച് ലക്ഷം രൂപ നഗരസഭയിൽ നിന്നും നൽകിയിട്ടുണ്ട്. ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയുടെ പ്രവര്‍ത്തനവും നിര്‍ജീവമാണ്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം കൂടാൻ നഗരസഭ ചെയർപേഴ്സൺ മുന്‍കൈയെടുക്കണമെന്നാണ് യുഡിഎഫ് ആവശ്യം