അരനൂറ്റാണ്ടിന് ശേഷം പെരുമ്പെട്ടിയിൽ കരിമ്പിന്റെ മധുരം; സന്തോഷത്തിൽ യുവാക്കൾ

പത്തനംതിട്ട പെരുമ്പെട്ടിയിൽ 1970കളിൽ നിലച്ച കരിമ്പ് കൃഷി കുറച്ച് യുവാക്കൾ ചേർന്ന് വീണ്ടും ആരംഭിച്ചു. പാട്ടത്തിനെടുത്ത ദേവസ്വം പാടത്തെ ഒരേക്കർ സ്ഥലത്താണ് കരിമ്പ് കൃഷി വിജയം കൊയ്യുന്നത്. 

സിലോൺ, നീലക്കരിമ്പ്, നാടൻ തുടങ്ങിയ ഇനങ്ങളുടെ 3000 മൂടുകളാണ് നട്ടത്. കണ്ണൂർ, മറയൂർ, തേനി എന്നിവിടങ്ങളിൽ നിന്നാണ് വിത്തുകളെത്തിച്ചത്. ഐ ടി മേഖലയിലുൾപ്പെടെ തൊഴിൽ ചെയ്യുന്ന യുവാക്കർ അവരുടെ ഒഴിവുവേളകളിലാണ് കൃഷി ചെയ്യുന്നത്. ജൈവ കൃഷിയാണ് പിന്തുടർന്നത്. ജില്ലയിൽ ശുദ്ധമായ കരിമ്പിൻ ജ്യൂസ് എത്തിക്കാനാണ് ലക്ഷ്യം. കൂടുതൽ സ്ഥലങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം.