ഓട കൊണ്ട് പൊറുതിമുട്ടി; നിത്യേന അപകടവും വെള്ളക്കെട്ടും

ആലപ്പുഴ നഗരത്തിൽ ചാത്തനാട് വാർഡിൽ അശാസ്ത്രീയമായി നിർമിച്ച ഓട നാട്ടുകാരുടെ ജീവിതം ദുരിതപൂർണമാക്കുന്നു. നിത്യേന അപകടങ്ങൾ ഉണ്ടാകുന്നതിനൊപ്പം വാഹനങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകാനാകാതെ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികൾ . ജലം ഒഴുകിപ്പോകാൻ തടസമുള്ളതിനാൽ ഈ ഭാഗത്ത് മഴ പെയ്താൽ വെള്ളക്കെട്ടും രൂക്ഷമാണ്.

അശാസ്ത്രീയമായി എങ്ങനെ നിർമാണം നടത്താം എന്നതിന്റെ ഉദാഹരണമാണ് ഈ ഓട. റോഡിനെക്കാൾ ഒരടിയോളമാണ് ഓടയുടെ ഉയരം.ആലപ്പുഴ നഗരസഭയിലെ ചാത്തനാട് പട്ടാണി ഇടുക്ക് - മുനിസിപ്പൽ കോളനി റോഡിലെ ഓടയാണ് നാട്ടുകാരെ വലയ്ക്കുന്നത്.ഓടനിർമാണം തുടങ്ങിയിട്ട് 9 മാസമായി കുറെ ഭാഗം പൂർത്തിയായി. നിർമിച്ചത് അശാസ്ത്രീയമായും . വൃദ്ധരായവർ റോഡിലേക്കിറങ്ങാൻ ബുദ്ധിമുട്ടാണ്. ഇവിടെയുള്ള അംഗൻവാടി കുട്ടികളും ദുരിതമനുഭവിക്കുന്നു. ഓടയുടെ സ്ലാബ് മൂടാത്ത ഭാഗങ്ങളിൽ അപകടവും പതിവ് കഴിഞ്ഞ രാത്രിയും ഒരാൾ ഇവിടെ വീണു. നിർമാണംനിർമാണം പൂർത്തിയാക്കുകയും റോഡിന് ഉയരം കൂട്ടുകയും വേണമെന്നാണ് നാട്ടകാരുടെ ആവശ്യം