കുമാരനല്ലൂരമ്മയ്ക്ക് ഊരുചുറ്റ് വെള്ളം കളിക്ക് അകമ്പടിയായി ഒറ്റത്തടി വള്ളം

കുമാരനല്ലൂര്‍ ഉതൃട്ടാതി ഊരുചുറ്റ് വള്ളം കളിക്ക്  അകമ്പടിയാകാന്‍ ഒറ്റത്തടിയില്‍ തീര്‍ത്ത വള്ളം നീറ്റിലിറക്കി. തെക്കേടത്ത് മനയാണ് നാല് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ ചുരുളന്‍ വള്ളം സമര്‍പ്പിച്ചത്. 180 വര്‍ഷം പഴക്കമുള്ള മാവിന്റെ തടിയിലായിരുന്നു നിര്‍മാണം

ഒരു മണിക്കൂര്‍ നീണ്ട പൂജാകര്‍മങ്ങള്‍ക്കൊടുവിലാണ് കുടുംബാംഗങ്ങള്‍ പ്രാര്‍ഥനകളോടെ ചുരുളന്‍വള്ളം കുമാരനല്ലൂരമ്മയ്ക്ക് സമര്‍പ്പിച്ചത്. ഉണ്ണിഗണപതി കൃഷ്ണ എന്നുപേരിട്ടിരിക്കുന്ന വള്ളത്തിന് 20 അടി നീളം വരും...ഒരേസമയം 12 പേര്‍ക്ക് യാത്ര െചയ്യാം.തെക്കേടത്ത് മനയിലെ തന്നെ 180 വര്‍ഷം പഴക്കമുള്ള മാവില്‍ നിന്നാണ് വള്ളം നിര്‍മിച്ചത്.വള്ളത്തിന്റെ ചുരുളുകള്‍ മാത്രമാണ് മറ്റ് തടിയില്‍ ഉണ്ടാക്കിയത്

ചേര്‍ത്തല പട്ടണക്കാട് സ്വദേശി നടേശന്‍ മേസ്തിരിയുടെ നേതൃത്വത്തില്‍ നാലുമാസമെടുത്തായിരുന്നു നിര്‍മാണം.ഉതൃട്ടാതി നാളില്‍ പള്ളിയോടത്തിലേറി ഭഗവതി ഊരുചുറ്റി ഭക്തരെ അനുഗ്രഹിക്കുന്നുവെന്നാണ് ഊരുചുറ്റ് വള്ളംകളിയുടെ പിന്നിലെ ഐതിഹ്യം.വരും വര്‍ഷങ്ങളിലും ഊരുചുറ്റ് വള്ളംകളിയില്‍ പള്ളിയോടങ്ങള്‍ക്ക് അകമ്പടിയായി ഉണ്ണിഗണപതി കൃഷ്ണയുമുണ്ടാകും