ഇസ്ലാമിക പാഠ്യപദ്ധതിയില്‍ സംസ്കൃതം പാഠ്യവിഷയമാക്കി തൃശൂരിലെ സ്ഥാപനം

ഇസ്ലാമിക പാഠ്യപദ്ധതിയില്‍ സംസ്കൃതം പാഠ്യവിഷയമാക്കി തൃശൂരിലെ സ്ഥാപനം. ഉപനിഷത്തുകളും അദ്വൈത ശാസ്ത്രവും ഭഗ്്വദ് ഗീതിയും ഇസ്ലാമിക കോഴ്സിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.

തൃശൂരിലെ അക്കാദമി ഓഫി ശരീആ അഡ്വാന്‍സ്ഡ് സ്റ്റഡീസിലാണ് ഇങ്ങനെ സംസ്കൃതവും ഉപനിഷത്തുകളും ഭഗവദ് ഗീതയും പഠിപ്പിക്കുന്നത്. വ്യത്യസ്തമായ സിലബസാണ് ഇവിടുത്തെ പ്രത്യേക. ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചുള്ള വിശാലമായ അറിവും കാഴ്ചപ്പാടും ലഭിക്കാന്‍ വേണ്ടിയാണ് ഇത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. മുഹമ്മദ്  ഫൈസി ഓണമ്പിള്ളിയാണ് സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍.

പണ്ഡിതരത്നം കെ.പി.നാരായണപിഷാരടിയുടെ ശിഷ്യനായ യതീന്ദ്രന്‍ മാസ്റ്ററാണ് സംസ്കൃത അധ്യാപകന്‍. വിദ്യാര്‍ഥികള്‍ സംസ്കൃതം പഠിക്കാന്‍ കാണിക്കുന്ന ആവേശത്തെക്കുറിച്ച് അധ്യാപകന്‍ പറയുന്നതിങ്ങനെ.എട്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന കോഴ്സാണിത്. മതപഠനത്തോടൊപ്പം സംസ്കൃതവും ഭഗവത് ഗീതയും പഠിക്കാന്‍ കഴിയുന്നതിന്റെ സന്തോഷമുണ്ട് വിദ്യാര്‍ഥികള്‍ക്ക്. തൃശൂര്‍ ശക്തന്‍നഗറിലെ എം.ഐ.സി. ജുമാമസ്ജിദ്ദിനോടു ചേര്‍ന്നുള്ള മതപഠന കേന്ദ്രത്തിലാണ് വേറിട്ട പാഠ്യപദ്ധതി.