നടയ്ക്കപ്പാലത്തിന് സമീപം റോഡ് ഇടിഞ്ഞ് താഴ്ന്നു; സംരക്ഷണഭിത്തി നിർമാണം പുനരാരംഭിച്ചു

കോട്ടയം നടയ്ക്കപ്പാലത്തിന് സമീപം റോഡ് ഇടിഞ്ഞ് താഴ്ന്നിടത്ത് സംരക്ഷണഭിത്തിക്കായുള്ള നിര്‍മാണം പുനരാരംഭിച്ചു. ചൊവ്വാഴ്ചയായിരുന്നു സംരക്ഷണ ഭിത്തിയുടെ നിര്‍മാണത്തിനിടെ റോഡ് ഇടിഞ്ഞ് താഴ്്ന്നത്.റോഡില്‍ വലിയ വിള്ളലുകള്‍ പതിവായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ സ്ഥിരമായി പരാതിപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ നടപടി എടുത്തിരുന്നില്ലെന്നും പരാതി ഉണ്ട്.

നൂറ് കണക്കിന് കുടുബങ്ങളെ നഗരവുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്.... റോഡില്‍ പലയിടങ്ങളിലും അങ്ങിങ്ങായി വലിയ വിള്ളലുകള്‍ കണ്ട് തുടങ്ങിയപ്പോള്‍ തന്നെ പുതിയ റോഡ് വേണമെന്ന ആവശ്യം പലപ്പോഴും അറിയിച്ചെങ്കിലും ഒന്നും നടന്നില്ല.ഇതിനിടെ കഴിഞ്ഞവെള്ളപ്പൊക്കത്തിന് ശേഷം റോഡിന്റെ സംരക്ഷണഭിത്തി അപകടത്തിലായി.ചൊവ്വാഴ്ച ഇതിന്റെ നിര്‍മാണം നടക്കുന്നതിനിടെയാണ് റോഡ് ഇടിഞ്ഞ് താഴ്ന്നത്.

3 മീറ്ററോളം ടാറിങ് ഉള്‍പ്പെടെ 20 മീറ്റര്‍ നീളത്തിലാണ് റോഡ് ഇടിഞ്ഞത്. നിര്‍മാണം ഉടന്‍ ആരംഭിക്കുെമന്ന് പറയുമ്പോഴും ഇവരുടെ ആശങ്കകള്‍ ഒഴിയുന്നില്ല.തൊട്ടടുത്ത് തന്നെ മരണക്കെണിയായി നടക്കപ്പാലമുണ്ട്.പാലത്തിനടി തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.ഇത് നന്നാക്കാന്‍ ഇനിയും ഇത്തരം അപകടങ്ങള്‍ ഉണ്ടാവണോയെന്ന് ഇവിടുത്തുകാര്‍ ചോദിക്കുന്നു. റോഡ് നിര്‍മാണത്തിനായി 25 ലക്ഷം രൂപ അനുവദിച്ചിരുന്നു.അത് കൃത്യമായി ഉപയോഗിക്കാതിരുന്നതോടെ റോഡ് തകര്‍ന്നു.പാലത്തിന്റെ കാര്യത്തിലും ഇത് ആവര്‍ത്തിക്കരുത്