വഴിയാത്രക്കാര്‍ക്ക് ഭീഷണിയായി എം.സിറോഡിലെ സോളര്‍ ലൈറ്റ് ബാറ്ററികള്‍. ചെങ്ങന്നൂര്‍ മുതല്‍ മൂവാറ്റുപുഴ വരെയുള്ള റോഡിലെ ബാറ്ററികളാണ് നാട്ടുകാരുടെ തലയില്‍ വീഴും വിധം ദ്രവിച്ച് നില്‍ക്കുന്നത്.
കെ.എസ്.റ്റി.പി. നിര്‍മിച്ച റോഡിലെ ലൈറ്റുകളാണ് ഭീഷണി. ഇരുമ്പുപെട്ടിയിലാണ് ബാറ്ററികള്‍ സ്ഥാപിച്ചത്. ഒരു വര്‍ഷത്തിനകം ഇരുമ്പുപെട്ടികള്‍ ദ്രവിച്ചു. ബാറ്ററികള്‍ പുറത്തേക്ക് ഇളകി വീഴാന്‍ തുടങ്ങി. വ്യാപകമായി ബാറ്ററികള്‍ മോഷണം പോയി. ഇടയ്ക്ക് വെള്ളം ഒഴിക്കേണ്ട ബാറ്ററികളാണ് യാതൊരു പ്രായോഗിക ബോധവും ഇല്ലാതെ സ്ഥാപിച്ചത്. അറ്റകുറ്റപ്പണികള്‍ ഇല്ലാതായതോടെ അഞ്ഞൂറിലധികം സോളാര്‍ ലൈറ്റുകള്‍ നശിച്ചു. ഭീതിയിലാണ് സമീപത്തെ കടക്കാര്‍.
സോളാര്‍ ലൈറ്റുകളുടെ അറ്റകുറ്റപ്പണി ചുമതല അനര്‍ട്ടിന് കൈമാറി. തകരാറുകളെക്കുറിച്ച് പരിശോധിച്ചു വരികയാണ്. ബാറ്ററികള്‍ പൂര്‍ണമായും മാറേണ്ടി വരും. സോളര്‍ പാനലും ലൈറ്റുകളും പകുതിയിലധികം നശിച്ചു കഴിഞ്ഞതായും അനര്‍ട്ട് പറയുന്നു