പുതുവൽസരത്തിൽ ദൃശ്യ ശ്രവ്യ പ്രദർശനവുമായി കുഞ്ഞുകൂട്ടുകാർ; വഴികാട്ടി കൃപാഭവൻ

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ആലുവ കൃപാഭവനിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കൂട്ടായ്മയില്‍ ദൃശ്യശ്രവ്യപ്രദര്‍ശനം. നോഹയുടെ പെട്ടക‌ത്തിന്റെ മാതൃകയിലുള്ള പ്രവേശന കവാടവും  ദൈവപുത്രന്റെ ജനനവുമെല്ലാം കാഴ്ചക്കാര്‍ക്ക് കൗതുകമായി. 

നോഹയുടെ പെട്ടകത്തിന്റെ മാതൃകയിലുള്ള ഈ പ്രവേശന കവാടം  കടന്നെത്തുവരുെട കണ്ണുകളില്‍ ആദ്യമുടക്കുക ഈ ദൃശ്യങ്ങളാകും .എല്ലാം തീര്‍ത്തത്  തെര്‍മോകോളും പേപ്പറും ഉപയോഗിച്ച് .  ദൈവപുത്രന്റെ ജനനമറിയിച്ച്  ദൈവദൂതന്‍ എത്തുന്നതും പുനസൃഷ്ടിച്ചിട്ടുണ്ട് .ആലുവ കീഴ്മാട് കൃപാ ഭവനിലെ ഭിന്നശേഷിക്കാരായ 25 ഓളം കുട്ടികളാണ്  പ്രദര്‍ശനം ഒരുക്കിയത് .  

ചുറ്റുപാടുകളില്‍ നിന്ന് സമാഹരിച്ച ഉപയോഗശൂന്യമായ വസ്തുക്കളുപയോഗിച്ചാണ് കാലിത്തൊഴുത്തും വീടുകളുമെല്ലാം ഒരുക്കിയത് .ഇലക്ട്രിക് മോട്ടോറുകളുപയോഗിച്ച്  ചലിക്കുന്ന രൂപങ്ങളും പ്രദര്‍ശനത്തില്‍ സജ്ജമാക്കിയിട്ടുണ്ട്  അധ്യാപകനും ഇലക്ട്രോണിക്സ് എഞ്ചിനീയറുമായ കെ.ജെ ജെയിംസിന്റെ മാർഗ നിർദേശത്തിലാണ് കുട്ടികൾ പ്രദർശനമൊരുക്കിയത്. നാൽപത് വർഷം മുമ്പ് ആരംഭിച്ച കൃപഭവന്‍ ഭിന്നശേഷിക്കാരയ അഞ്ഞൂറിലേറെ കുട്ടികള്‍ക്ക് ജീവിതയാത്രയില്‍ വഴികാട്ടിയായി.