വൈക്കം എറണാകുളം സ്വകാര്യ ബസ് സർവീസ് നിർത്തിവച്ചു; തൊഴിലാളികളെ മർദിച്ചതിൽ പ്രതിഷേധം

വൈക്കത്തു നിന്ന് എറണാകുളത്തേക്കുള്ള സ്വകാര്യ ബസ് സർവ്വീസ് നിർത്തിവച്ചു. ബസ് തൊഴിലാളികളെ പൂത്തോട്ടയിൽ വെച്ച് മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്റ്റോപ്പിൽ ബസ് നിർത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. 

വൈക്കത്തുനിന്ന് സർവ്വീസ് നടത്തുന്ന ബസിലെ ജീവനക്കാരും എറണാകുളം സിറ്റി സർവീസിലെ ജീവനക്കാരും തമ്മിൽ തർക്കങ്ങൾ പതിവാണ്. മെട്രോ സ്റ്റോപ്പിൽ നിർത്തുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ. രാവിലെ പൂത്തോട്ടയിൽ വെച്ചാണ് ബസ് ജീവനക്കാർ തമ്മിൽ തർക്കമുണ്ടായത്. 

വാക്കേറ്റത്തിനൊടുവിൽ സിറ്റി ബസിലെ തൊഴിലിളികൾ മർദിച്ചുവെന്നാണ് വൈക്കം പ്രിയദർശിനി ബസിലെ  ജീവനക്കാരുടെ പരാതി. ഡ്രൈവർ ടിനു പി.ചാക്കൊ കണ്ടക്ടർ അർജ്ജുൻ എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. 

വൈക്കം RT 0. പോലിസ് ,MLA എന്നിവർക്ക് പരിഹാരമാശ്യപ്പെട്ട് പരാതി നൽകിയിരിക്കുകയാണ് തൊഴിലാളികൾ. മർദ്ദിച്ച  ബസ് തൊഴിലാളികൾക്കെതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. അതേ സമയം വ വാക്കുതർക്കം മാത്രമാണ് ഉണ്ടായതെന്നും തൊഴിലാളികളെ മർദിച്ചിട്ടില്ലെന്നാണ് എറണാകുളത്തെ ബസ്  ജീവനക്കാരുടെ വിശദീകരണം.