മുനമ്പം ഹാര്‍ബര്‍ തുറന്നു; പീലിംങ് കേന്ദ്രങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല; പരാതി

ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കൊച്ചി മുനമ്പം ഹാര്‍ബര്‍ തുറന്നെങ്കിലും ചെമ്മീന്‍ പീലിംങ് കേന്ദ്രങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി തൊഴിലാളികള്‍. പീലിംങ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പൊലീസ് തടയുകയാണെന്നാണ് പീലിംങ് തൊഴിലാളികളുടെ ആരോപണം 

ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വൈപ്പിന്‍ മുനമ്പം ഹാര്‍ബര്‍ ഒരാഴ്ച്ച മുന്‍പ് തുറന്നെങ്കിലും ചെമ്മീന്‍ പീലിങ് കേന്ദ്രങ്ങള്‍ക്ക് പൊലീസ് പ്രവര്‍ത്തനാനുമാതി നല്‍കുന്നില്ലെന്നാണ് പരാതി ഉയരുന്നത്. ജില്ലയിലെ പ്രധാന മത്സ്യ ബന്ധന മേഖലയായ മുനമ്പം ചെറായി ഭാഗങ്ങളില്‍ നിന്നും വന്‍തോതിലാണ് ചെമ്മീന്‍ കയറ്റുമതി ചെയ്യുന്നത്. കയറ്റുമതി ചെയ്യാനുള്ള ചെമ്മീന്‍ കീറി അഴുക്ക് നീക്കി മാറ്റുന്നത് പീലിങ് കേന്ദ്രത്തിലാണ്. കയറ്റുമതി ചെയ്യേണ്ട ചെമ്മീനായതുകൊണ്ട് ഇവ പീല്‍ ചെയ്യു്ന്നത് കൃത്യമായ ശുചിത്വ സംവിധാനങ്ങളോട് കൂടിയാണ്. എന്നാല്‍ പൊലീസ് പറയുംപോലെ വീടുകളില്‍ പീല്‍ ചെയതാല്‍ ശുചിത്വം പാലിക്കാന്‍ കഴിയില്ല. മാത്രമല്ല പീലിങ് കേന്ദ്രങ്ങള്‍ അടച്ചു പൂട്ടിയാല്‍ കോടികളുടെ നഷ്ടത്തോടൊപ്പം നൂറ് കണക്കിന് സ്ത്രീകളുടെ തൊഴില്‍ കൂടിയാണ് ഇല്ലാതാകുന്നത് പീലിങ് മേഖലയില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം