250 ടൺ കപ്പ സൗജന്യമായി നൽകി സിനിൽ; കോവിഡ് കാലത്തെ നല്ല മാതൃക

കോവിഡ് മഹാമാരിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യാന്‍ 250 ടണ്‍ കപ്പ സൗജന്യമായി വിട്ടുനല്‍കി കാഞ്ഞിരപ്പള്ളിയിലെ ക്രഷര്‍ ഉടമ. പാറത്തോട് പഴൂത്തടം സ്വദേശി സിനില്‍ വി മാത്യുവാണ് ദുരിതകാലത്ത് മാതൃകയായത്.

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് 27ഏക്കര്‍ സ്ഥലത്ത് വിളയിച്ചെടുത്ത 35,000മൂട് കപ്പയാണ് ദുരിതമേഖലകളിലേക്ക് സൗജന്യമായി നല്‍കുന്നത്. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള സന്നദ്ധപ്രവര്‍ത്തകര്‍ ഇവിടെയെത്തി അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാന്‍ കപ്പ കൊണ്ടുപോയിത്തുടങ്ങി. ഒന്നര വര്‍ഷം മുന്‍പ് ക്രഷറിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചതോടെ യൂണിറ്റിലെ തൊഴിലാളികള്‍ക്ക് വരുമാനം ലക്ഷ്യമാക്കിയാണ് സിനില്‍ കപ്പക്കൃഷി തുടങ്ങിയത്.

പാറമട പ്രവൃത്തിക്കാതായതോടെ ഇതരസംസ്ഥാനതൊലിലാളികളുള്‍പ്പെടെ 54പേര്‍ പോയി. ബാക്കിയുള്ള 66പേരും സിനിലും കുടുംബാംഗങ്ങളും ചേര്‍ന്നാണ് കപ്പക്കൃഷി ചെയ്തത്.വിളവെടത്തിയപ്പോഴേക്കും കൂലി ഉള്‍പ്പെടെ 16ലക്ഷത്തോളം ചെലവ് വന്നു.നിലവിലെ സാഹചര്യത്തില്‍ അര്‍രായവര്‍ക്ക് ഭക്ഷണം എത്തിക്കേണ്ടതിന്റെ മഹത്ത്വം മനസ്സിലാക്കിയാണ് കപ്പ മുഴുവന്‍ സൗജന്യമായി നല്‍കതാന്‍ തീരുമാനിച്ചത്. മുന്‍പും പ്രദേശത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ് സിനില്‍.കപ്പയുടെ വിതരണോല്‍ദ്ഘാടനം പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിച്ചു.