10 വർഷമായി പൂട്ടിക്കിടക്കുന്ന ഹോസ്റ്റൽ; കാടുകയറി കെട്ടിടം

പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂരിൽ പട്ടികജാതി വികസന വകുപ്പിന്റെ പ്രീ മെട്രിക് ഹോസ്റ്റൽ പത്തു വർഷമായി പൂട്ടിക്കിടക്കുന്നു. വിദ്യാര്‍ഥികളുടെ കുറവുകാരണം ഹോസ്റ്റല്‍ അടുച്ചുപൂട്ടിയതാണെങ്കിലും പുതിയൊരു പദ്ധതിക്ക് കെട്ടിടം ഉപയോഗപ്പെടുത്താന്‍ നടപടിയില്ല. സര്‍ക്കാര്‍ ഒാഫീസുകള്‍ക്കോ ആശുപത്രി ആവശ്യങ്ങള്‍ക്കോഉപയോഗിക്കാവുന്ന കെട്ടിടമാണ് കാടുകയറി നശിക്കുന്നത്. 

ഓങ്ങല്ലൂർ പഞ്ചായത്തിലെ അണ്ഡലാടിയിലാണ് പട്ടികജാതി വകുപ്പിന്റെ പ്രീ മെട്രിക് ഹോസ്റ്റൽ ഉപയോഗിക്കാതെ കിടക്കുന്നത്. 2010 വരെ ഇവിടെ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. 

നിലവിൽ കെട്ടിടവും പരിസരവും കാട് മൂടി നാട്ടുകാര്‍ക്ക് പോലും ബുദ്ധിമുട്ടാകുന്ന രീതിയിലേക്ക് മാറി. സാമൂഹീകവിരുദ്ധരുടെ ശല്യവും ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇനി ഹോസ്റ്റല്‍ ആവ്ശ്യത്തിന് കെട്ടിടം ആവശ്യം ഇല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളെങ്കിലും ഏറ്റെടുക്കണം. കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്, ഐടിഐ പോലെയുള്ള സ്ഥാപനങ്ങള്‍ 

അല്ലെങ്കില്‍ ആശുപത്രി ആവശ്യങ്ങള്‍ക്കായും കെട്ടിടം ഉപയോഗിക്കാനാകും.പട്ടാമ്പി പ്രദേശത്തെ എസ് സി, എസ് ടി വിദ്യാർഥിള്‍ക്ക്  താമസിച്ച് പഠിക്കുന്നതിന് 1989 ലാണ് രണ്ടു നില കെട്ടിടം നിര്‍മിച്ചത്്അടുക്കളയും, ഭക്ഷണമുറിയും, ഒൗട്ട് ഹൗസും ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. അന്‍പതിനായിരം ലീറ്റര്‍ ശേഷിയുളള മഴവെളള സംഭരണിയുമുണ്ട്. നാടിന് പ്രയോജനപ്പെടുന്ന രീതിയിലേക്ക് കെട്ടിടം ഉപയോഗപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.