തൃത്താലയിൽ വെള്ളം വില കൊടുത്തു വാങ്ങേണ്ട ഗതികേട്; ക്ഷാമം രൂക്ഷം

പാലക്കാട് തൃത്താല മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. വെള്ളം വിലകൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് ആലൂർ കശാമുക്ക് പ്രദേശത്തുളളവര്‍. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ പ്രചാരണവിഷയമാക്കിയതും സൈബറിടങ്ങളില്‍ ചര്‍ച്ചയായതുമായ പൊതുടാപ്പ് ഇവിടെയാണുളളത്.  

തൃത്താലയിലെ എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിച്ച പൊതുടാപ്പ് ആലൂര്‍ കാശമുക്കിലെ കാലടി കളളന്നൂര്‍ റോ‍ഡിലാണുളളത്ഇൗ പൊതുടാപ്പിനെ ചുറ്റിപ്പറ്റിയായിരുന്നു തൃത്താലയിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതെങ്കിലും ഇപ്പോഴും പൈപ്പും 

വെളളവുമൊക്കെ ഇവിടെ നാട്ടുകാരുടെ ആവശ്യമാണ്. വേനല്‍കടുത്തതോടെ ഒന്നിടവിട്ട ദിവസങ്ങളിലാണ് വെളളം വരുന്നത്. 

പ്രദേശത്തെ ഉയര്‍ന്ന സ്ഥലത്തേക്ക് പൈപ്പിലൂടെ വെളളമെത്തില്ല. ആയിരം ലീറ്റര്‍ വെളളം അഞ്ഞുറു രൂപയ്ക്ക് വാങ്ങേണ്ടുന്ന സ്ഥിതിയാണിപ്പോള്‍. പദ്ധതികള്‍ പലതുണ്ടെങ്കിലും കാലങ്ങളായി കുടിവെള്ള ക്ഷാമം ഉളള പ്രദേശമാണിത്. തിരഞ്ഞടുപ്പില്‍ ചര്‍ച്ചയായതിലൂടെ ആര് ജനപ്രതിനിധി ആയാലും കുടിവെളളക്ഷാമം പരിഹരിക്കാന്‍ പ്രഥമ പരിഗണന വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.