കോൺക്രീറ്റ് മിക്സർ കനാലിൽ താഴ്ന്നു; റോഡും സംരക്ഷണഭിത്തിയും തകർന്നു

ആലപ്പുഴ കലവൂർ കിഴക്ക് ഭാഗത്ത് എ.എസ് കനാൽ കരയിലെ റോഡും സംരക്ഷണഭിത്തിയും തകർന്നു. റോഡ്‌നിർമാണത്തിനുപയോഗിക്കുന്ന  കോൺക്രീറ്റ്  മിക്സർ കനാലിൽ താഴ്ന്നു. കനാലിൽ അശാസ്ത്രീയമായി ആഴം കൂട്ടിയതും  നിർമാണത്തിലെ അപാകതകളുമാണ്  തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.

കലവൂരിന് കിഴക്ക് എ.എസ്. കനാൽക്കരയിൽ ഇരുന്നൂറു മീറ്ററോളം ഭാഗത്തെ റോഡും സംരക്ഷണഭിത്തിയുമാണ് തകർന്നത്. നിർമാണ പ്രവർത്തനത്തിനിടെയാണ് അപകടം .റോഡിൻ്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്നതിന് എത്തിച്ച മിക്സർ ആണ് സംരക്ഷണഭിത്തിയിടിഞ്ഞതിനെ തുടർന്ന് 

കനാലിൽ വീണത്.പൊതുമരാമത്ത് വകുപ്പാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.എ.എസ് കനാൽ ആഴം കൂട്ടുന്നതിനൊപ്പം കനാൽ കരയിലെ റോഡിൻ്റെ നവീകരണവും  നടന്നു വരികയാണ്. അശാസ്ത്രീയമായി മണ്ണു കോരി ആഴം കൂട്ടിയതും  നിർമാണത്തിലെ അപാകതകളുമാണ് സംരക്ഷണഭിത്തിയും 

റോഡും തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. റോഡ് ഇടിഞ്ഞതിനാൽ ഇതു വഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഇന്നു സ്ഥലത്ത് പരിശോധന നടത്തും