താങ്ങുവില വോട്ട് നിര്‍ണയിക്കുന്ന നെടുമങ്ങാ‌ട്; പ്രതീക്ഷയില്‍ എല്‍ഡിഎഫ്

പതിനാറ് വിളകള്‍ക്ക്  സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില  മലയാര മണ്ഡലമായ നെടുമങ്ങാട് വോട്ട് നിര്‍ണയിക്കുന്ന പ്രധാനഘടകങ്ങളിലൊന്നാണ്. താങ്ങുവില തട്ടിപ്പെന്ന് യുഡിഎഫ് ആരോപിക്കുമ്പോള്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നിക്ഷേപിച്ചത് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

രാജ്യന്തരവിപണിയിലെ വില അനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന നെടുമങ്ങാട് വിപണി കോവിഡ്കാലത്ത് കടുത്ത പ്രതിസന്ധിയിലാണ്.ആളുകള്‍ നിങ്ങിനിറഞ്ഞിരുന്ന ശനിയാഴ്ച പോലും ചന്ത ശൂന്യം. കാര്‍ഷികമേഖലയുടെ നെടുംതൂണാണ് നെടുമങ്ങാട് നിയമസഭാ മണ്ഡലം. പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച് താങ്ങുവില കര്‍ഷകരെ ഒപ്പം നിര്‍ത്തുമെന്നാണ് സിപിഐ സ്ഥാനാര്‍ഥി ജി ആര്‍ അനിലിന്റെ പ്രതീക്ഷ. സി ദിവാകരന്‍ പാലോട് രവിയില്‍ നിന്ന് പിടിച്ചെടുത്ത സിറ്റിങ് മണ്ഡലം നിലനിര്‍ത്താന്‍ കര്‍ഷകരുടെ വോട്ടുകള്‍ ചോരാതിരിക്കേണ്ടത് അനിവാര്യമാണ് സോട്ട് 

സിപിഐയുടെ വാദങ്ങളെ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികസഹായങ്ങള്‍ പറഞ്ഞാണ് ബിജെപി പ്രതിരോധിക്കുന്നത്. പാര്‍ട്ടിയുടെ സംസ്ഥാനനേതാവായ ജെ ആര്‍ പത്മകുമാര്‍ മണ്ഡലത്തിലെ പരമ്പരാരഗ വോട്ടുകള്‍ക്ക് ഒപ്പം കണ്ണുവെയ്ക്കുന്നത് കേന്ദ്രസഹായം ലഭിച്ച മുപ്പതിനായിരത്തോളം കര്‍ഷകരെയാണ്

സംസ്ഥാന സര്‍ക്കാരിന്റെ താങ്ങുവില തട്ടിപ്പാണെന്നും അതിന്റെ പ്രയോജനം കര്‍ഷകര്‍ക്കില്ലെന്നും സ്ഥാപിക്കുകയാണ് കോണ്‍ഗ്രസ്.സിറ്റിങ് എം.എല്‍.എ സി ദിവാകരന്‍ മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നതാണ് മറ്റൊരു പ്രചാരണ ആയുധം 

ഇടതുരാഷ്ടീയവോട്ടുകളാണ് നെടുമങ്ങാട് സിപിഐയുടെ പ്രതീക്ഷ.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ വിജയക്കൊടി പാറിച്ചപ്പോളും നെടുമങ്ങാട് നിയമസഭാ മണ്ഡലത്തില്‍ എ സമ്പത്തിന് 759 വോട്ടിന്റെ ലീഡുണ്ടായിരുന്നു.എന്നാല്‍ പ്രാദേശിക ബന്ധമുള്ളവര്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ കാറ്റ് എവിടേക്കും വീശാം.