വയനാട്ടില്‍ നെല്‍കൃഷിക്ക് ഭീഷണിയായി പാടശേഖരത്തില്‍ ആഫ്രിക്കന്‍ പായല്‍

വയനാട്ടില്‍ നെല്‍കൃഷിക്ക് ഭീഷണിയായി പാടശേഖരത്തില്‍ ആഫ്രിക്കന്‍ പായല്‍ പെരുകുന്നു. പുല്‍പ്പള്ളി ചാത്തമംഗലം മേഖലയിലാണ് വ്യാപകമായി പായല്‍ കണ്ടെത്തിയിരിക്കുന്നത്.

ചാത്തമംഗലം പാടശേഖരത്തിലെ വാരിശ്ശേരിയില്‍ ഉദയന്റെ ഒരേക്കര്‍ നെല്‍കൃഷിയാണ് പായല്‍ കയറി നശിച്ചത്. നെല്‍ച്ചെടി വേരോടെ ചീഞ്ഞുപോകുന്നതിനാല്‍ സമ്പൂര്‍ണ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാകുന്നത്. തൊട്ടടുത്ത പാടത്തേക്കുകൂടി പടരുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

മറ്റ് കൃഷികള്‍ക്ക് ദോഷമില്ലാത്ത രീതിയില്‍ മരുന്ന് തളിച്ച് നശിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പായല്‍ മൂടിയതോടെ അടുത്തകാലത്തൊന്നും കൃഷിയിറക്കാനാവില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെനിന്നാണ് ഈ വില്ലന്‍ പുല്‍പ്പള്ളിയിലെ പാടത്ത് എത്തിയതെന്ന് വ്യക്തമല്ല.