പഞ്ചായത്ത് പൊതുകിണര്‍ സ്വകാര്യവ്യക്തി സ്വന്തമാക്കി; എളങ്കുന്നപ്പുഴയില്‍ പ്രതിഷേധം

പഞ്ചായത്ത് പൊതു കിണര്‍ സ്വകാര്യവ്യക്തി സ്വന്തമാക്കിയതിനെതിരെ പറവൂര്‍ എളങ്കുന്നപ്പുഴയില്‍ പ്രതിഷേധം. വീട്ടമ്മമാര്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു . കിണര്‍ പഞ്ചായത്തിന്റേതല്ലെന്ന് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും പ്രതിഷേധത്തിന് ആക്കം കൂട്ടി.

ദാഹജലത്തിനായുള്ള പ്രതിഷേധമാണ്. ഒരു കാലത്ത് പ്രദേശവാസികളുടെ ആശ്രയമായ  കിണർ സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയതാണ് വീട്ടമ്മമാരെ 

ചൊടിപ്പിക്കാൻ കാരണം. എളംകുന്നപുഴ പഞ്ചായത്ത് ഓഫീസിന്റെ തൊട്ടടുത്തുള്ള കിണർ 1956ൽ പഞ്ചായത്ത്‌ നിർമിച്ചതാണെന്ന് പ്രതിഷേധക്കാർ പറയുന്നു.അന്ന്തൊട്ട് പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ് കിനാരായിരുന്നു. ഇടയ്ക്ക് പൈപ്പുവെള്ളം ലഭിച്ചപ്പോൾ  നാട്ടുകാർ കിണറിനെ മറന്നു

ഈ സമയം സമീപവാസി കിണറിലേക്കുള്ള വഴി അടച്ചുകെട്ടി കിണർ സ്വന്തമാക്കി. പഞ്ചായത്തിനും ജില്ലാ കളക്ടർക്കും പരാതി നൽകി. പഞ്ചായത്തിന്റെ കിണർ അല്ലെന്ന് പഞ്ചായത്ത്‌ സെക്രട്ടറി തന്നെ  റിപ്പോർട്ട്‌ സമർപ്പിച്ചതോടെ  പറഞ്ഞതോടെ പ്രതിഷേധം ഇരട്ടിച്ചു

വേനൽ അടുക്കുന്നതിനു മുൻപ് പ്രശനപരിഹാരം ആയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം.