മാലിന്യം തള്ളല്‍ കേന്ദ്രമായി പള്ളിക്കച്ചിറ കുളം; വിട്ടൊഴിഞ്ഞു പോകുന്ന കുടുംബങ്ങൾ

ഒരു കാലത്ത് നാട്ടുകാരുടെ കുടിവെള്ള സ്രോതസായിരുന്ന ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കുളം മാലിന്യം തള്ളല്‍ കേന്ദ്രമായി. കുളത്തിലെ മലിനജലത്തിന്‍റെ ഉറവ മൂലം സമീപത്തെ കിണറുകളിലെ വെള്ളവും ഉപയോഗശൂന്യമായി. കുളത്തിനു സമീപം താമസിച്ചിരുന്നവര്‍ വീടുപൂട്ടിയിട്ട് മറ്റു 

സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിക്കുകയാണ്.പള്ളിക്കച്ചിറകുളത്തെയാണ്  ചങ്ങനാശേരി പായിപ്പാട് നിവാസികള്‍ ഒരുകാലത്ത് കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്.ഒരിക്കലും വറ്റാത്തകുളം ഇന്ന് മാലിന്യം നിക്ഷേപിക്കുന്ന ഇടമായി.മാലിന്യം നിറഞ്ഞ് നാട്ടുകാര്‍ക്ക് ശാപമായി മാറിയിരിക്കുന്നു പള്ളിക്കച്ചിറകുളം. ചങ്ങനാശേരി നഗരത്തിലെ ഹോട്ടല്‍ മാലിന്യവും കുളത്തില്‍ തള്ളാറുണ്ട്. ദുര്‍ഗന്ധം സഹിച്ചാണ് പ്രദേശവാസികളു‌ടെ ദൈനംദിന ജീവിതം.കൊതുകുകളുടെ ആവാസകേന്ദ്രമായ കുളം 

പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കുളത്തിനു സമീപമുള്ള ചിലവീട്ടുകാര്‍ ഇപ്പോള്‍ വീടുപൂട്ടി മറ്റുസ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിക്കുകയാണ്.കുളത്തിലെമലിനജലത്തിന്‍റെ ഉറവ മൂലം സമീപത്തെ കിണറുകളിലെ വെള്ളവും ഉപയോഗശൂന്യമാകുന്നു

 കുളം നവീകരിക്കണമെന്നും മാലിന്യം നിക്ഷേപിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് നിരവധി  പരാതികള്‍ പ്രദേശവാസികള്‍ നല്‍കിയിട്ടും ഫലമൊന്നുമില്ല.ഇങ്ങനെയൊരു കുളമുള്ളതായി പഞ്ചായത്ത് അധകാരികള്‍ അറിഞ്ഞമട്ടുകാണിക്കുന്നില്ല. കുളം നവീകരിച്ച് സംരക്ഷിച്ചാല്‍ പായിപ്പാട് പ്രദേശത്ത്  അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിനും ശാശ്വതപരിഹാരമാകുമെന്ന് നാട്ടുകാര്‍ പറയുന്നു.