ശാഖ തുറന്ന് പപ്പുക്കുട്ടി മെമ്മോറിൽ ലൈബ്രറി; സംസ്ഥാനത്ത് ഇതാദ്യം

സംസ്ഥാനത്ത് ആദ്യമായി ശാഖ തുറന്ന് ഒരു ലൈബ്രറി. എറണാകുളം വടക്കൻ പറവൂരിലെ കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയാണ് പുതിയ നേട്ടം കൊയ്തിരിക്കുന്നത്.

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി 1940 ൽ പ്രവർത്തനം ആരംഭിച്ച വടക്കൻ പറവൂരിലെ കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി . ഇരുപതിനായിരത്തിലധികം പുസ്തകങ്ങൾ, 3200 അംഗങ്ങൾ, എ പ്ലസ് ഗ്രേഡും തുടർച്ചയായി രണ്ടുവർഷം എറണാകുളം ജില്ലയിലെ മികച്ച ലൈബ്രറി പദവിയും, പെരുമ കൊണ്ടും പ്രതാപം കൊണ്ടും വടക്കൻ പറവൂരിന്റെ സാംസ്കാരിക മുഖം. ആ പെരുമയിലേക്ക് ഒരു പൊൻ തൂവൽ കൂടി ചാർത്തിയാണ് പുതിയ ശാഖ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.

 പറവൂർ നഗരസഭ ഇരുപത്തി ഏഴാം വാർഡിലെ അംഗനവാടി കെട്ടിടത്തിന്റെ മുകളിലായി വാർഡ് വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഹാളിലാണ് ലൈബ്രറി ശാഖ ഒരുക്കിയിരിക്കുന്നത്.